മെഡി.കോളജില്‍ പുതിയ സൂചനാ ബോര്‍ഡുകള്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ക്യാംപസിലെത്തുന്നവര്ക്ക് വഴികാണിക്കുന്നതിന് പുതിയ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചു. അഞ്ച് ലക്ഷത്തോളം രൂപമുടക്കി എസ്.ബി.ടി.യുടെ സാമ്പത്തിക സഹായത്തോടെ മീഡിയ സെല്ലും പീഡ് സെല്ലും സംയുക്തമായാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് ആശുപത്രി, എസ്.എസ്.ബി., എസ്.എ.റ്റി. ആശുപത്രി, മോര്‍ച്ചറി, ശ്രീ ചിത്ര തിരുനാള്‍ ആശുപത്രി, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളജ്, നഴ്സിങ് കോളജ്, ഫാര്‍മസി കോളജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അച്യുതമേനോന് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി.എം.ഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് ക്യാംപസിലുള്ളത്.
അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വ്യാപിച്ചു കിടക്കുന്ന ഇവിടെ ആദ്യമായിട്ടെത്തുന്നവര് വഴിയറിയാതെ ചുറ്റിത്തിരിയുന്നത് പതിവാണ്. ഇവരുടെ പ്രശ്നങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
മെഡിക്കല്‍ കോളജിലെ എല്ലാ സ്ഥാപനങ്ങളുടേയും സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്ന 15 അടി പൊക്കവും 20 അടി വീതിയുമുള്ള രണ്ട് കൂറ്റന്‍ ലാന്‍ഡ്മാര്‍ക്ക് മാപ്പുകള്‍ മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തിന് സമീപത്തും ഒ.പി. ബ്ലോക്കിലേക്കുള്ള റോഡിന്റെ തുടക്കത്തിലുമാണ് സ്ഥാപിച്ചത്.
കാമ്പസിനുള്ളില്‍ കടന്നാല്‍ ഓരോ ചെറിയ ജംങ്ഷനിലും കോര്‍ണര്‍ ഡയറക്ഷന്‍ ബോര്‍ഡുകളും ബ്ലഡ് ബാങ്ക്, മെഡിക്കല്‍ കോളജ്, എസ്.എസ്.ബി. എന്നിവിടങ്ങളില്‍ വലിയ 3 ഡിപ്പാര്‍ട്ട്മെന്റ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ വിഭാഗങ്ങളിലായി 56 ഡിപ്പാര്‍ട്ട്മെന്റ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."