യു.എസിലും ദുബൈയിലും കൊവിഡ് ബാധിച്ച് മലയാളികള്‍ മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലും ദുബൈയിലും കോവിഡ് ബാധിച്ച് മലയാളികള്‍ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി സെബാസ്്റ്റിയനാണ് (65) അമേരിക്കയില്‍ മരിച്ചത്.
[caption id="attachment_838558" align="alignnone" width="548"] സെബാസ്റ്റ്യന്‍[/caption]
ദുബായിലെ ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായിരുന്ന ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഷാജി സക്കറിയയാണ് ദുബൈയില്‍ മരിച്ചത്.
പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ടെസ്റ്റ് നടത്തിയപ്പോള്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,600 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആകെ മരണപ്പെട്ടവരുടെ എണ്ണം 28,529 ആയി. 6,44,089 പേര്‍ക്കാണ് ആകെ വൈറസ് ബാധിച്ചത്.
ഇന്നലെ യുഎഇയില്‍ 32,000 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്ന് 412 പേര്‍ക്ക് പുതിയതായി വൈറസ്ബാധ കണ്ടെത്തി. ഇതുകൂടി ചേര്‍ത്താല്‍ രോഗബാധിതരുടെ എണ്ണം 4,933 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."