സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് ബാധ; 27 പേര്‍ക്ക് രോഗം ഭേദപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം, 27 പേര് രോഗമുക്തരായി.
ജില്ല തിരിച്ചുള്ള കണക്ക്
- കണ്ണൂര്‍- 4
- കോഴിക്കോട്- 2
- കാസര്‍കോട്- 1
ഇതില്‍ അഞ്ചുപേര്‍ വിദേശത്തു നിന്ന് വന്നവരാണ്. രണ്ടു പേര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്.
ഇന്ന് രോഗമുക്തരായവര്‍, ജില്ല തിരിച്ച്
- കാസര്‍കോട്- 24
- എറണാകുളം- 1
- മലപ്പുറം-1
- കോഴിക്കോട്-1
ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88,855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88,332 പേരും ആശുപത്രികളിൽ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16,459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
അതേസമയം രേഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.
ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേർ ബ്രിട്ടനിലേക്ക് പോയി. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്.
അതിനിടെ സംസ്ഥാനത്ത് ലോക്ക് ഡൗണിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ചും ധാരണയായി. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."