യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിന് തയാറെടുക്കണം: ഹൈദരലി തങ്ങള്‍
താനൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശക്തമായ യു.ഡി.എഫ് സംവിധാനമാണിപ്പോള്‍ സംസ്ഥാനത്തുള്ളതെന്നും അത് മുന്നോട്ട് കൊണ്ടുപോകാന്‍ പരസ്പര സഹകരണത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഇപ്പോള്‍ എല്ലാ ശ്രദ്ധയും നല്‍കേണ്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പിനാണെന്ന് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കോണ്‍ഗ്രസിനും, യു.പി.എ ഘടകക്ഷികള്‍ക്കും കൂടുതല്‍ സീറ്റ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കാനും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുമാണ് ശ്രമിക്കേണ്ടത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് മുസ്‌ലിംലീഗ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും.
പരസ്പരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കി മുന്നോട്ട് നീങ്ങിയാല്‍ യു.പി.എക്ക് മികച്ച മേല്‍ക്കൈ ഉണ്ടാക്കാന്‍ കേരളത്തില്‍ സാധിക്കുമെന്നും അതാണ് മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉടനെ അവസാനിക്കും. കേരളത്തില്‍ യു.ഡി.എഫ് ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.പി അബ്ദുസമദ് സമദാനി, കെ.പി.എ മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."