HOME
DETAILS
MAL
ഡോക്ടര്‍മാര്‍ക്കുള്ള സര്‍ക്കാര്‍ അവാര്‍ഡിന് അപേക്ഷിക്കാം
backup
June 09 2018 | 19:06 PM
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് സംസ്ഥാന സക്കാര്‍ നല്കുന്ന 2017ലെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വിസ്, സഹകരണ സ്വതന്ത്ര സ്ഥാപനങ്ങള്‍, സ്വകാര്യമേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് വെവ്വേറെ അവാര്‍ഡുകളും പൊതുമേഖലയിലെ മികച്ച ഡോക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും 15,000 രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.
ആരോഗ്യ സെക്രട്ടറി ചെയര്‍മാനും ആരോഗ്യ ഡയറക്ടര്‍ കണ്‍വീനറുമായുള്ള വിദഗ്ധ കമ്മിറ്റിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്.
വ്യക്തികള്‍, അസോസിയേഷന്, സന്നദ്ധ സംഘടനകള്‍, വകുപ്പുകള്‍ എന്നിവയ്ക്ക് മികച്ച ഡോക്ടര്‍മാരുടെ പേരുവിവരങ്ങള്‍ നിര്‍ദേശിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."