HOME
DETAILS
MAL
ആശുപത്രി വിട്ടാലും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 14 ദിവസം നിരീക്ഷണത്തിലിരിക്കണം
backup
April 17 2020 | 01:04 AM
തിരുവനന്തപുരം: കൊവിഡ് 19 ബാധിതര്‍ രോഗമുക്തരായി ആശുപത്രി വിട്ടാലും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ പുറത്തിറങ്ങാനോ, സമൂഹ സമ്പര്‍ക്കം പുലര്‍ത്താനോ പാടില്ല. ഈ കുടുംബങ്ങളെ നിരീക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലകള്‍ക്കുള്ളില്‍ ഹോട്ട്‌സ്‌പോട്ടുകളായി നിശ്ചയിക്കുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. അതിനായി അവര്‍ സവിശേഷമായ പദ്ധതി തയാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."