കര്‍ണാടകയില്‍ വകുപ്പ് വിഭജനം; കുമാരസ്വാമിക്ക് 11 വകുപ്പുകള്‍
ബംഗളൂരു: കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയുടെ വകുപ്പു വിഭജനം പൂര്‍ത്തിയായി. ധനകാര്യം, രഹസ്യാന്വേഷണം ഉള്‍പ്പെടെ 11 വകുപ്പുകള്‍ മുഖ്യമന്ത്രി കുമാരസ്വാമി കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്ക്കാണ് ആഭ്യന്തരം. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി രേവണ്ണയ്ക്കാണ് പൊതുമരാമത്ത് വകുപ്പ്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ജലവിഭവ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യും.കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന കെ.ജെ ജോര്‍ജിന് ഇത്തവണ വ്യവസായവും ഐ.ടിയും ലഭിച്ചു.കഴിഞ്ഞ ദിവസമാണ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.25 മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസിന്റെ 14 ഉം ജെ.ഡി.എസിന്റെ 9 ഉം എം.എല്‍.എമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഒരുസ്വതന്ത്രനും ബി.എസ്.പി അംഗവും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും.മെയ് 23 നായിരുന്നു കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം അധികാരത്തിലേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."