പരീക്ഷയെക്കുറിച്ച് പഠിക്കാന്‍ സമിതി, ഡോ. ബി.ഇഖ്ബാല്‍ ചെയര്‍മാന്‍, ഒരാഴ്ചക്കകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകളും അധ്യയനവും അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗ സമിതിയെ നിയോഗിച്ചത്. സമിതി ചെയര്‍മാനായി ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാലിനെ തെരഞ്ഞെടുത്തു. എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും പുതിയ പശ്ചാത്തലത്തില്‍ എങ്ങനെ ക്രമീകരിക്കാമെന്നു വിലയിരുത്തി റിപ്പോര്‍ട്ടു നല്‍കുകയാണ് സമിതി ചെയ്യേണ്ടത്. ഇവര്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണം. പി.എസ്.സി പരീക്ഷകളും ഓണ്‍ലൈനിലാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
2020 ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒ.എം.ആര്‍, ഓണ്‍ലൈന്‍, ഡിക്‌റ്റേഷന്‍, എഴുത്തുപരീക്ഷകളും പി.എസ്.സി മാറ്റിവെച്ചിരിക്കുകയാണ്. ഇന്നലെയാണ് ഇതുസംബന്ധിച്ച് പി.എസ്.സി അറിയിപ്പു നല്‍കിയത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം,സമയം എന്നിവ പുതുക്കിയ തീയതിയോടൊപ്പം പിന്നീട് അറിയിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടി വച്ചിട്ടുണ്ട്. പരീക്ഷകളെല്ലാം ഓണ്‍ലൈനുകളിലാക്കിയാല്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനായേക്കും. എന്നാല്‍ എല്ലാം ഓണ്‍ലൈനാക്കുക എന്നത് പ്രായോഗികമാക്കുക എളുപ്പമല്ല എന്നതാണ് അധികൃതരെ കുഴക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."