മഅ്ദനി ഇല്ലാതെ വിമാനം പുറപ്പെട്ടു
ബംഗളുരു: കേരളത്തിലേക്ക് വരാനായി ബംഗളുരു വിമാനത്താവളത്തിലെത്തിയ പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയെ കയറ്റാതെ ഇന്‍ഡിഗോ വിമാനം പുറപ്പെട്ടു. വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയില്ലാതെ വിമാനത്തില്‍ കയറ്റില്ലെന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതരുടെ നിലപാടിനെ തുടര്‍ന്നാണ് മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയത്.ഇതേത്തുടര്‍ന്ന് മഅ്ദനിയും കുടുംബവും വിമാനത്താവളത്തില്‍ തുടരുന്നു.
മഅ്ദനിയുടെ യാത്ര നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പി.ഡി.പി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ ഇന്‍ഡിഗോ ഓഫിസ് ഉപരോധിക്കുകയാണ്.
സുപ്രിം കോടതിയുടെ അനുമതിയോടെയാണ് മഅ്ദനി കേരളത്തില്‍ വരുന്നതെങ്കിലും അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് യാത്ര തടയുകയാണെന്ന് സഹായി രജീബ് പറഞ്ഞു. മുമ്പ് രണ്ടു പ്രാവശ്യം ഇതേപോലെ വിമാനത്തില്‍ സഞ്ചരിച്ചതാണ്. അന്നൊന്നുമില്ലാത്ത പ്രശ്നമാണ് ഇന്‍ഡിഗോ ഉന്നയിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും മഅ്ദനിയുടെ യാത്രയ്ക്ക് പ്രശ്നമില്ലെന്ന് അറിയിച്ചെങ്കിലും അനുമതി നല്കാന് വിമാന അധികൃതര്‍ തയ്യാറാവുന്നില്ലെന്നും രജീബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."