ആന്റണി മൗനം വെടിയണം- പന്തളം സുധാകരന്‍
തിരുവനന്തപുരം: പി.ജെ.കുര്യന്റെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ വിഷയത്തില്‍ എ.കെ ആന്റണി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫേസ് ബുക്ക് വഴിയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഹൈ കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം ,അപകടകരമായ സാമൂഹ്യ ദ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണം .ഇത് കോണ്‍ഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണ്- പന്തളം സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട 'ഒ തുക്കല്‍വൈറസ് ,'ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട 'ഒ തുക്കല്‍വൈറസ് ,'ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍നിന്നും വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്നു പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്നു കരുതാം ,ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാധീതമാകും .
ഹൈ കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം ,അപകടകരമായ സാമൂഹ്യ ദ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണം .ഇത് കോണ്‍ഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."