HOME
DETAILS
MAL
മുംബൈയില്‍ 20 ഇന്ത്യന്‍ നാവികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
April 18 2020 | 05:04 AM
മുംബൈ:മുംബൈയില്‍ 20ഓളം ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പടെ 21പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ നാവികരെ മുംബൈയിലെ കൊളാബയിലുള്ള നാവികസേനാ ആശുപത്രിയായ അശ്വിനിയില്‍ പ്രവേശിപ്പിച്ചു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.അതേസമയം എങ്ങനെയാണ് നാവികര്‍ക്ക് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.ഐഎന്‍എസ് ആന്‍ഗ്രെയുടെ താമസ സ്ഥലത്താണ് ഈ നാവികര്‍ താമസിച്ചിരുന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഒരാളും താമസകേന്ദ്രങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല.നാവികസേനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് പോസിറ്റീവ് കേസുകളാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."