അഡ്വ. ജോണ്‍ ജോണിനെതിരേ ആരോപണവുമായി ഭാര്യ അഡ്വ. ആനി സ്വീറ്റി
പാലക്കാട്: ജനതാദള്‍ വിമത വിഭാഗം നേതാവും പാലക്കാട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ. ജോണ്‍ ജോണില്‍ നിന്ന് ജീവന് ഭീഷണി നേരിടുന്നതായി രണ്ടാം ഭാര്യ അഡ്വ. ആനി സ്വീറ്റി. രണ്ടുമാസത്തിനിടെ നിരവധിതവണ മര്‍ദിച്ചതായും പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചതായും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ആരോപിച്ചു. ലോക് താന്ത്രിക്് ജനതാദള്‍ സംസ്ഥാന സെക്രട്ടറിയാണ് ആനി സ്വീറ്റി. 2014 ഡിസംബറിലാണ് പ്രത്യേക വിവാഹ നിയമ പ്രകാരം ജോണ്‍ ജോണുമായുള്ള വിവാഹം നടന്നത്.
അവിശുദ്ധ ബന്ധങ്ങള്‍ ചോദ്യം ചെയ്തതിന് 2017 മുതല്‍ പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഏറ്റവും ഒടുവില്‍ അഞ്ചിന് രാത്രിയും ജോണ്‍ ജോണും കൂട്ടാളികളും സംഘം ചേര്‍ന്ന് മര്‍ദിച്ചു. സൗത് പൊലിസ് സ്‌റ്റേഷനിലെ സി.ഐയെ വിളിച്ച് സഹായത്തിന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടില്‍ നിന്ന് ഇറങ്ങിയോടി കോടതി മൂന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ അഭയം തേടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്.
ഈ സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. വിവാഹതര്‍ക്ക കേസ് 13ന് ഹൈകോടതി പരിഗണിക്കും വരെ തങ്ങളെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് അഡ്വ.ജോണ്‍ ജോണും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."