11 പേര്‍ക്കും കൊവിഡില്ല; ആന്‍ഡമാന്‍ കൊവിഡ് മുക്തം
പോര്‍ട്ട് ബ്ലെയര്‍: കൊവിഡ് സംശയിക്കപ്പെട്ട 11 പേര്‍ക്കും വൈറസ് ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപിനെ കൊവിഡ് മുക്തമായി പ്രഖ്യാപിച്ചു. ആര്‍ക്കിപെലാഗോ ദ്വീപിലെ 11 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞതെന്ന് ചീഫ് സെക്രട്ടറി ചേതന്‍ സങ്കി പറഞ്ഞു. എങ്കിലും കൊവിഡിനെതിരായ മുന്‍കരുതലുകള്‍ ദ്വീപില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നു ആന്ഡമാനിലേക്കു വന്ന ഒന്‍പതുപേര്‍ക്കും ഇതിലൊരാളുടെ ഭാര്യക്കും കൊവിഡുള്ളതായി സ്ഥിരീകരിച്ചത് മാര്‍ച്ച് 24നാണ്.
ഇതോടെ കേന്ദ്രഭരണ പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പോര്‍ട്ട് ബ്ലെയറിലെ ഏഴുപേരും മായാബന്ദറിലെ എട്ടുപേരുമുള്പ്പെടെ ദ്വീപുകാരായ 22നും 68നുമിടയില്‍ പ്രായമുള്ള 15 പേര് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മാര്‍ച്ച് 19 മുതല്‍ 23 വരെയാണ് ഇവര്‍ അവിടെ തങ്ങിയത്. തിരിച്ചുവന്നയുടന്‍ ഇവരെയെല്ലാം നിരീക്ഷണത്തിലാക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ച ഒന്‍പതുപേരെ ആശുപത്രിയില്‍ ഐസൊലേഷനിലുമാക്കി. ഇതിലൊരാള്‍ ക്വാറന്റൈനിലാവുന്നതിനു മുന്‍പ് വീട്ടില്‍ ഐസൊലേഷനിലായിരുന്നു. അവിടെവച്ച് ഇയാളുടെ ഭാര്യക്കും രോഗം പകര്‍ന്നു. നിലവില്‍ പോര്‍ട്ട് ബ്ലെയറില്‍ നിന്നുള്ള ആറുപേര്‍ ഡല്‍ഹി എയിംസില്‍ നിരീക്ഷണത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."