ചൈല്‍ഡ് ഹെല്പ് ഡസ്കില്‍ ആദ്യദിനം കണ്ടെത്തിയത് നാല് കുട്ടികളെ
ചേര്‍ത്തല: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സഹൃദയയുടെ നേതൃത്വത്തില്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റേയും റെയില്‍വേയുടേയും സഹകരണത്തോടെ സ്ഥാപിതമായ ചൈല്‍ഡ് ഹെല്പ് ഡസ്കില്‍ ആദ്യ ദിനം കണ്ടെത്തിയത് നാല് ആണ്‍കുട്ടികളെ.
അന്യസംസ്ഥാനക്കാരായ പതിനാലും ഏഴും അഞ്ചും വയസുള്ള മൂന്ന് കുട്ടികളും മലയാളിയായ 14 കാരനുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിനില്‍ സാധാരണഗതിയില്‍ നടക്കാറുള്ള തിരച്ചിലിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടെത്തിയത്.
കണ്ടെത്തിയ കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതി അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണത്തിനായി കോട്ടയം ശിശുക്ഷേമ സമിതിക്കു കൈമാറി. 24 മണിക്കൂറും കര്‍മനിരതരായ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഓരോ ട്രെയിനിലും കയറി പരിശോധന നടത്തുകയും സംശയകരമായ സാഹചര്യങ്ങളില്‍ കണ്ടെത്തുന്നു കുട്ടികളെ അധികൃതരെ ഏല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."