മാസ്ക്ക് ലഭിക്കാതെ ജോലിയെടുക്കാന്‍ വിസമ്മതിച്ച നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍
കോവിഡ് 19 ല്‍ നിന്നും രക്ഷ നേടുന്നതിന് ച 95 മാസ്ക്ക് വേണമെന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ടു. 95 ശതമാനം പുറമെ നിന്നുള്ള വൈറസിനേയും അണുക്കളേയും തടയുവാന്‍ കഴിയുന്ന മുഖാവരണമാണ് ച 95 . കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച ശേഷം ഞങ്ങള്‍ക്കു വീട്ടില്‍ പോയി ഭാര്യയും മക്കളുമായി ഒന്നിച്ചു ജീവിക്കേണ്ടതാണ്. ജോലി കഴിഞ്ഞു ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി വീട്ടില്‍ പോകുന്നതിനു മുമ്പ് ഹോട്ടലില്‍ മുറിയെടുത്ത് കുളിച്ചു ശുദ്ധി വരുത്തിയതിനുശേഷമേ ഞങ്ങള്‍ വീട്ടിലേക്കു പോകാറുള്ളൂ. പ്രതിഷേധത്തില്‍ പങ്കെടുത്ത മൈക്ക് ഗളില്‍ എന്ന നഴ്‌സ് പറഞ്ഞു. എന്നിട്ടുപോലും എനിക്കു കോവിഡ് 19 പോസിറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
ഇതിനെ തുടര്‍ന്നായിരുന്നു സഹപ്രവര്‍ത്തകര്‍ മാനേജ്‌മെന്റിനോടു ച95 മാസ്ക്ക് ധരിക്കാതെ ജോലിയില്‍ പ്രവേശിക്കില്ല എന്ന് അറിയിച്ചത്. മാനേജ്‌മെന്റ് ഇവരുടെ ആവശ്യം നിഷേധിക്കുകയും ഇവരെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."