HOME
DETAILS
MAL
ഖത്തറില്‍ ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് സംവദിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
backup
April 18 2020 | 09:04 AM
ദോഹ: ഖത്തറില്‍ ക്വാറന്റൈനില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് പിന്തുണയുമായി കണക്ടിങ് ഫോര്‍ കെയര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. അംഗങ്ങള്‍ക്ക് അവരവരുടെ ഭാഷയില്‍ സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സന്നദ്ധപ്രവര്‍ത്തകരുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ കോറൊണ പ്രതിരോധം സംബന്ധിച്ചും ആരോഗ്യം നിലനിര്‍ത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചുമൊക്കെ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും. ചാറ്റിങിലൂടെ അറബിക്, ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, ഉറുദു, നേപ്പാളി, ബംഗാളി, മലയാളം, സിംഹള, തമിഴ്, തഗലോഗ് ഭാഷകളില്‍ ചാറ്റിങ് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."