എ.പി അനില്‍ കുമാര്‍ എം.എല്‍.എ വണ്ടൂര്‍ പ്രവാസികളുമായി സംവദിച്ചു
ജിദ്ദ: മുന്‍ മന്ത്രിയും വണ്ടൂര്‍ എം.എല്‍.എയുമായ എ.പി അനില്‍ കുമാര്‍ മണ്ഡലത്തില്‍ നിന്നുള്ള ജിദ്ദയിലെ പ്രവാസി പ്രതിനിധികളുമായി സംവദിച്ചു. ഒട്ടേറെ പ്രശ്നങ്ങള്‍ പ്രവാസികല്‍ എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിവിധ പഞ്ചായത്തുകളില്‍ നിന്നും വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ പ്രവര്‍ത്തകരും വണ്ടൂര്‍ മണ്ഡലത്തില്‍ നിന്നുമുള്ള പൗര പ്രമുഖരും ഒന്ലൈന് യോഗത്തില്‍ പങ്കെടുത്തു. എം.എല്‍.എ ഓഫീസ് കേന്ദ്രീകരിച്ചു പ്രവാസി ഹെല്പ് ഡെസ്ക്, പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടി, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ ഒരുക്കേണ്ട സജ്ജീകരണങ്ങള്‍, നോര്‍ക്ക സേവനങ്ങള്‍, പ്രവാസി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിനിധികള്‍ എം.എല്‍.എക്കു മുന്നില്‍ ഉന്നയിച്ചു. കെടിഎ മുനീര്‍ ഓണ്‍ലൈല്‍ മീറ്റിംഗ് നിയന്ത്രിച്ചു. വി.പി മുഹമ്മദലി, നിസാം മമ്പാട്, ബോബി നീലാമ്പ്ര, വി.പി സിയാസ്, സാദിക്കലി തുവൂര്‍, സലിം മമ്പാട്, ഫിറോസ് കണ്ണങ്ങാടന്‍, ജംഷീര്‍ തുവൂര്‍, ബഷീര്‍ അലി പരുത്തികുന്നന്‍, സജില്‍ മുഹമ്മദ് പാപ്പറ്റ, അസ്കര്‍ വണ്ടൂര്‍, ഫസലുള്ള വെള്ളവമ്പാലി, യൂസഫ് കുരിക്കള്‍, മുഹ്ലര് തങ്ങള്‍, റസാഖ് പൈക്കാടന്‍, മുനീര്‍ കട്ടുമുണ്ട, ഉസ്മാന് കുണ്ടുകവില്‍, അനീസ് പുളിക്കല്‍, റസീന വണ്ടൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."