HOME
DETAILS

എന്റെ മുട്ടിന്‍കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ട: സ്പീക്കര്‍

  
backup
April 19 2020 | 02:04 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

പൊന്നാനി: കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നാവിന് എല്ലില്ലാത്തതിനാല്‍ എന്തും വിളിച്ചുപറയുന്ന രീതി തനിക്കില്ലെന്നും തന്റെ മുട്ടിന്‍ കാലിന്റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ടെന്നും സ്പീക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാലിശവും അപക്വവും നിര്‍ഭാഗ്യകരവുമായ പ്രസ്താവനയാണ് ഷാജിയില്‍ നിന്നുണ്ടായത്. രാഷ്ട്രീയമായ പ്രസ്താവനകള്‍ക്കു പരിമിതിയുള്ളയാളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിരായുധനോട് വാളുകൊണ്ട് യുദ്ധം ചെയ്യുന്നതുപോലെയാണ്. ആ പരിമിതി ദൗര്‍ബല്യമായി കാണരുത്. ഒരുതരത്തിലും യുക്തിയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഇത്തരം കേസുകളില്‍ സാങ്കേതികമായ ചില കാര്യങ്ങളുണ്ട്. അതേതു സ്പീക്കറായാലും ചെയ്യേണ്ടിവരും. കേസിന്റെ ഗുണദോഷഫലങ്ങള്‍ പരിശോധിക്കേണ്ട ബാധ്യത സ്പീക്കര്‍ക്കില്ല. പൊതുപ്രവര്‍ത്തക അഴിമതി നിരോധന നിയമപ്രകാരം എം.എല്‍.എമാര്‍ക്കെതിരേ കേസെടുക്കുമ്പോള്‍ സ്പീക്കറോട് അനുവാദം തേടുന്നത് സാധാരണ നടപടിക്രമമാണ്. സര്‍ക്കാരിനോ നിയമപരമായ നടപടിക്രമങ്ങള്‍ക്കോ വിലങ്ങുതടിയാവലല്ല സ്പീക്കറുടെ ജോലി. നിയമം നിയമത്തിന്റെ വഴിക്കു പോകും. അപക്വമായ ഇത്തരം സമീപനങ്ങള്‍ നിയമസഭയോടുള്ള വെല്ലുവിളി കൂടിയാണ്.
വിജിലന്‍സ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്പീക്കറോട് അനുമതി ചോദിച്ചിരുന്നു. ഫയല്‍ പരിശോധിച്ച് അണ്ടര്‍ സെക്രട്ടറിയാണ് കത്തു നല്‍കിയത്. ഇതു സാങ്കേതികമായ കാര്യം മാത്രമാണ്. തമാശ കഥാപാത്രമായ ഏലാന്തി കുഞ്ഞാപ്പയെപ്പോലുള്ള സമീപനം ആരും സ്വീകരിക്കരുതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  36 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago