ഈസ്റ്റ് ജറൂസലേമില്‍ ആദ്യ കൊവിഡ് മരണം
ജറൂസലേം: ഈസ്റ്റ് ജറൂസലേമില്‍ കൊവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചു. ഫലസ്തീനുകാരിയായ വയോധികയാണ് മരിച്ചത്. ഇത് ഇവിടത്തെ ആദ്യ കൊവിഡ് മരണമാണ്. നാവല്‍ അബൂ ഹമ്മുസ് എന്ന 78കാരിയാണ് മരിച്ചതെന്ന് ഫലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഈസ്റ്റ് ജറൂസലേമിലെ ഫലസ്തീന്‍ വംശജര്‍ക്ക് ഇസ്‌റാഈല്‍ ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന ആരോപണം നിലനില്‍ക്കേയാണ് ഈ മരണം. നേരത്തെ ഇവിടത്തെ ചികിത്സാ കേന്ദ്രം ഇസ്‌റാഈല്‍ സേന ഇടപെട്ട് പൂട്ടിച്ചിരുന്നു.ഈസ്റ്റ് ജറൂസലേമില്‍ മാത്രം 105 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക്. സില്‍വാനിലാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പൊലിസെത്തി ചികിത്സാ കേന്ദ്രം അടപ്പിച്ചിരുന്നത്. ഇവിടെ നടക്കുന്ന പരിശോധനകള്‍ അനധികൃതമാണെന്ന് ആരോപിച്ചായിരുന്നു ഇത്. ജനങ്ങള്‍ക്കു സഹായമെത്തിക്കല്‍ തങ്ങളുടെ ഉത്തരവാദിത്തമാണെന്നായിരുന്നു ഫലസ്തീന്‍ മന്ത്രി ഫാദി അല്‍ ഹദമിയുടെ പ്രതികരണം. എന്നാല്‍, ഇസ്‌റാഈല്‍ അകാരണമായി പ്രദേശത്ത് ഇടപെടല്‍ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."