ഡി.വൈ.എഫ്.ഐ സമ്മേളന ബോര്‍ഡുകളില്‍ കാല്‍പന്ത് കളിയുടെ ആരവം
കോതമംഗലം: ശരിക്കും ലേകകപ്പിന്റെ ആരവം നിറഞ്ഞാടുകയാണ് കോതമംഗലത്ത്. പല ബോര്‍ഡുകളിലും മെസിയും നെയ്മറും റാമോസുമൊക്കെ നിറഞ്ഞിരിക്കുന്നു. ഫാന്‍സുകളുടെ ഫുട്‌ബോള്‍ കമ്പമാണ് ഈ ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് പിന്നിലെന്ന് കരുതിയെങ്കില്‍ തെറ്റി. ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡുകളാണിവ.
ലോകകപ്പില്‍ പങ്കെടുക്കുന്ന മിക്ക ടീമുകളുടെയും ആരാധകര്‍ അവരുടെ ടീമിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നത് പരസ്യ ബോര്‍ഡുകള്‍ വച്ചാണ്. അതുകൊണ്ടു തന്നെ കളിയിരമ്പം നെഞ്ചില്‍കയറിക്കഴിഞ്ഞാല്‍ സ്വന്തം ടീമിനു വേണ്ടി ഒരു ഫ്‌ലക്‌സ് വെക്കുകയാണ് പതിവ്. എന്നാല്‍ അതിലും ഒരു കൈ കടന്നു ചിന്തിച്ചിരിക്കുകയാണ് കോതമംഗലം ഏരിയയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍.
ലോകകപ്പ് വന്നതോടെ ഫ്‌ലക്‌സിലെ ചെഗുവാര, ഇ.എം.എസ്, മാര്‍ക്‌സ് തുടങ്ങിയ നേതാക്കളെയെല്ലാം സംഘടന ബോര്‍ഡുകളില്‍ നിന്നും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തി പകരം മെസിയും റാമോസും നെയ്മറുമാണ് അവിടങ്ങളില്‍. ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് സമ്മേളനത്തിനു വച്ച ഫ്‌ലക്‌സ് ബോര്‍ഡുകളിലാണു ലോകകപ്പ് താരങ്ങളുടെ ചിത്രങ്ങള്‍ കൊണ്ടു നിറഞ്ഞത്. സംഘടനയിലേക്കു കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് ഡി.വൈ.എഫ്.ഐയുടെ പുതിയ പരീക്ഷണമെന്നാണ് വിവരം. 17 മുതല്‍ 19 വരെയാണ് കോതമംഗലത്ത് സമ്മേളനം.
നേരത്തേ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ തൃക്കാരിയൂരില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പെനാല്‍ട്ടി ഷൂട്ടൗട്ട് പരിപാടിയും ജനശ്രദ്ധ നേടിയിരുന്നു. തൃക്കാരിയൂരില്‍ നടന്ന മത്സരത്തില്‍ വിജയിക്കു രണ്ട് ലിറ്റര്‍ പെട്രോളായിരുന്നു സമ്മാനം.
സംഘടനയെ കൂടുതല്‍ ജനകീയമാക്കുകയാണ് ഇത്തരം പുതിയ പരീക്ഷണങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നിരുന്നാലും പാര്‍ട്ടിയിലെ തന്നെ ചിലര്‍ക്ക് യുവ തരംഗനീക്കത്തോട് ചെറിയ എതിര്‍പ്പും ഉണ്ടെന്നുള്ളതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."