HOME
DETAILS

താങ്ക്‌സ് പിണറായി: ദേശാഭിമാനി പ്രസിദ്ധീകരിച്ച മെല്‍ബണ്‍ നഗരത്തിലെ ബോര്‍ഡിന് പിന്നില്‍

  
backup
April 19 2020 | 07:04 AM

pinarayi-billboard1

 

കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആര്‍ വര്‍ക്കിനെപ്പറ്റി വ്യാപകമായ ആരോപണങ്ങള്‍ ഉയരുന്നതിനിടെ ഇന്നത്തെ ദേശാഭിമാനി പത്രത്തില്‍ ഒരു ചിത്ര പ്രസിദ്ധീകരിച്ചു. താങ്ക്‌സ് പിണറായി എന്നെഴുതിയ ബില്‍ ബോര്‍ഡാണ് ചിത്രം. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ അവിടത്തെ പ്രധാന മൊബൈല്‍ഫോണ്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ കെട്ടിടത്തിലാണ് പിണറായിയുടെ പേര് പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിക്ക് ആദരമര്‍പ്പിച്ചാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നും ദേശാഭിമാനി പത്രത്തില്‍ പറയുന്നു.

ദേശാഭിമാനിയുടെ ഈ ചിത്രംവച്ച് പലരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്, ലോകനേതാക്കളുടെ പേര് മാത്രം കാണിക്കുന്ന വിശ്വവിഖ്യാതമായ ബില്‍ബോര്‍ഡില്‍ പിണറായിക്ക് നന്ദി അറിയിച്ചു എന്നാണ്.

എന്നാല്‍ ഇതൊരു ഓണ്‍ലൈന്‍ ക്യാംപയിന്റെ ഭാഗമാണെന്നും ആര്‍ക്കും ഒരു എസ്.എം.എസ് ചെലവില്‍ ചെയ്യാവുന്നതേയുള്ളൂ ഇതെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. കൊറോണയെ നേരിടുന്നതില്‍ നിങ്ങളെ സഹായിക്കുന്ന ആര്‍ക്കും ബോര്‍ഡിലൂടെ നന്ദി അറിയിക്കാം. അയല്‍വാസികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി ടോയ്‌ലറ്റ് പേപ്പര്‍ കൊണ്ടുവരുന്നവര്‍ക്ക് വരെ നന്ദി അറിയിക്കാമെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. നന്ദി അറിയിക്കേണ്ടവരുടെ പേരും വിവരങ്ങളും നല്‍കിയാല്‍ തിരിച്ച് നിങ്ങള്‍ക്ക് അവരുടെ പേര് ബില്‍ ബോര്‍ഡില്‍ പ്രസിദ്ധീകരിച്ച് ഫോട്ടോ അയച്ചുതരും. ഫോട്ടോ അയച്ചുതരാനുള്ള എസ്.എം.എസ് നിരക്ക് ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago