HOME
DETAILS

കൊവിഡ്-19: സഊദിയിൽ 5 മരണം, 1088 പുതിയ വൈറസ് ബാധിതർ

  
backup
April 19 2020 | 12:04 PM

covid19-saudi-updates-on-april19-01

    റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേർ കൂടി വൈറസ് ബാധയേറ്റു മരണത്തിനു കീഴടങ്ങിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 97 ഏഴിന് ഉയർന്നു. പുതുതായി 1088 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 9362 ആയി ഉയർന്നു. നിലവിൽ 7151 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് 69 പേർ വൈറസ് രോഗ ബാധയിൽ നിന്നും മുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 1398 ആയി ഉയർന്നു.

   കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത് മക്കയിലാണ്. കൂടത്തെ, ജിദ്ദ, ദമാം, മദീന, ഹുഫൂഫ് എന്നിവിടങ്ങളിലും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായാറാഴ്ച സ്ഥിരീകരിച്ച വൈറസ് ബാധ കേസുകളുടെ കണക്കുകൾ ഇങ്ങനെയാണ്. മക്ക 251, ജിദ്ദ 210, ദമാം 194, മദീന 177, ഹുഫുഫ് 123, റിയാദ് 85, അൽ-സുൽഫി 09, ത്വായിഫ് 07, യാമ്പു 06, ദഹ്‌റാൻ 04, ഹായിൽ 04, റാസ്തന്നൂറ, ഉനൈസ, ജുബൈൽ (03 കേസുകൾ), തബൂക്,റാബിഗ് (02 പേർ വീതം), അൽബാഹ, മഹായിൽ അസീർ, അൽ ഖർജ്, അൽ ഐസ്, ബൈശ് (ഓരോരുത്തർ വീതം) എന്നിങ്ങനെയാണ് ഞായറാഴ്ച്ച സ്ഥിരീകരിച്ച വൈറസ് ബാധ കേസുകൾ. നിലവിൽ മക്ക, റിയാദ് എന്നിവിടങ്ങളിൽ വൈറസ് ബാധിതർ രണ്ടായിരം കവിഞ്ഞിട്ടുണ്ട്. മദീന, ജിദ്ദ എന്നിവിടങ്ങളിൽ ആയിരത്തിയഞ്ഞൂറും പിന്നിട്ടു. മക്ക 2150, റിയാദ് 2010, മദീന 1589, ജിദ്ദ 1578, ദമാം 681, ഹുഫൂഫ് 332, ഖത്വീഫ് 198, തബൂക് 128, ത്വായിഫ് 104 എന്നിങ്ങനെയാണ് പ്രധാന നഗരികളിലെ വൈറസ് ബാധ കണക്കുകൾ.
     രാജ്യത്തുടനീളം ജനസാന്ദ്രത കൂടിയ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പരിശോധന വ്യാപകമായി തുടരുകയാണ്. 900 വൈറസ് ബാധിതരെയാണ് ഇത്തരത്തിൽ ഒടുവിൽ ആരോഗ്യ മന്ത്രാലയം കണ്ടെത്തിയത്. മക്കയില്‍ മാത്രം അഞ്ഞൂറിലേറെ ഫീല്‍ഡ് സ്ക്വാഡ് നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും ലേബർ ക്യാമ്പുകളിലും വഴിയിൽ വെച്ചുമെല്ലാം പരിശോധനകൾ പുരോഗമിക്കുകയാണ്. ഇത് നിലവിൽ വൈറസ് ബാധിച്ചവരെയെല്ലാം പെട്ടെന്ന് കണ്ടെത്തുന്നതിനും അവരെ ഐസൊലേറ്റ് ചെയ്യുന്നത് വഴി മറ്റുള്ളവർക്ക് പകരുന്നത് ഒഴിവാക്കാനും തുടക്കത്തിലേ മികച്ച ചികിത്സ നൽകുന്നതിനും സഹായിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago