ജസ്റ്റിസ് ഉബൈദിന്റെ നിയമനം പുതിയ ആയുധമാക്കി പ്രതിപക്ഷം: രാഷ്ട്രീയ ആയുധമാക്കരുത്, തന്നെ തിരഞ്ഞെടുത്തത് സര്‍ക്കാരല്ല, ഹൈക്കോടതിയെന്നും ജസ്റ്റിസ്
കൊച്ചി: സ്പ്രിക്ളര്‍ വിവാദത്തിനിടെ മുഖ്യമന്ത്രിക്കെതിരേ മറ്റൊരു ആരോപണം കൂടി ഉയര്‍ത്തി പ്രതിപക്ഷം. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ജസ്റ്റിസ് പി. ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചതിനെതിരേയാണ് പിടി തോമസ് എം.എല്‍.എ ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് പി ഉബൈദ് ചുമതലയേറ്റെടുക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ് ഈ നിയമമെന്നാണ് ആരോപണം. എന്നാല്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെ വലിച്ചിഴക്കരുതെന്നും ഹൈക്കോടതിയാണ് തന്നെ തെരഞ്ഞെടുത്തതെന്നും ജസ്റ്റിസ് പി. ഉബൈദ് പ്രതികരിച്ചു. തന്നെ തെരഞ്ഞെടുത്തത് സംസ്ഥാന സര്‍ക്കാരല്ല. ഹൈക്കോടതിയാണ്. ഹൈക്കോടതി തയാറാക്കിയ പാനലില്‍ ഒന്നാമതെത്തിയ വ്യക്തിയെ നിയമിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ലാവലിന്‍ ഉത്തരവുമായി ഈ നിയമനത്തിന് ബന്ധമില്ല. പിണറായി വിജയനനുകൂലമായി മാത്രമല്ല രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ടും താന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പി. ഉബൈദ് പ്രതികരിച്ചു.
ഉത്തരവ് കിട്ടിയശേഷം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പ്രിക്ലര്‍ വിവാദത്തിനൊപ്പം ഉയര്‍ന്ന മറ്റൊരു ആരോപണത്തെകൂടി മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."