യോജിപ്പിന്റെ ഇടങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യത: രമേശ് ചെന്നിത്തല
തൃക്കുന്നപ്പുഴ: രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്താന്‍ ഭരണകൂടം തന്നെ ശ്രമിക്കുമ്പോള്‍ മതേതര മനസുകളുടെ യോജിപ്പും ഐക്യവും അനിവാര്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിംലീഗ് തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണവും,അനുമോദനവും ഇഫ്ത്താര്‍ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മതേതര സംരക്ഷണത്തിന് വലിയ പങ്കുവഹിച്ച മഹാനാണ്. അദ്ദേഹത്തെപ്പോലുള്ളവര്‍ കാട്ടിത്തന്ന വഴികളിലൂടെ സഞ്ചരിക്കുന്ന മുസ്ലിംലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് സിയാര് തൃക്കുന്നപ്പുഴ അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ പ്രഡിഡന്റ് എ.എം നസീര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍ കുട്ടി, അഡ്വ. എ. എ റസാഖ്, ജോണ്‍ തോമസ്, അഡ്വ. അനസലി, എസ്. വിനോദ് കുമാര്‍, രാമകൃഷ്ണന്, സുനു, കെ. ഗോപാലന്, കെ.എ ലത്തീഫ്, എം.എ ലത്തീഫ്, ഫക്രുദ്ദീന്‍ അലി അഹമ്മദ്, ഹാരിസ് അണ്ടോളില്‍, ശ്യാം സുന്ദര്‍, എ. ഷാജഹാന്, പി. ബിജു, അല്‍ത്താഫ് സുബൈര്‍, സദ്ദാം, സുബൈര്‍ അണ്ടോളില്‍, മഷ്ഹൂര്‍ പൂത്തറ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ല്‍ റഹ്മാന് ചാത്തങ്കേരി സ്വാഗതവും ട്രഷറര്‍ ഉവൈസ് കുഞ്ഞിത്തയ്യില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."