HOME
DETAILS
MAL
രാഷ്ട്രീയ വൈരത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ജസ്റ്റിസ് ഉബൈദ്
backup
April 20 2020 | 02:04 AM
സ്വന്തം ലേഖിക
കൊച്ചി: പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള രാഷ്ട്രീയ വൈരത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്ന് ജസ്റ്റിസ് പി. ഉബൈദ്.
റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് ഉബൈദിനെ നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു പിണറായി വിജയന്‍ ഉപകാര സ്മരണ കാണിച്ചതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഹൈക്കോടതി സിംഗിള്‍ ബഞ്ചിലിരിക്കെ ലാവ്‌ലിന്‍ കേസ് പരിഗണിച്ച ഉബൈദ് 2017 ഓഗസ്റ്റില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ചിരുന്നു. പിണറായിയെ വിചാരണ ചെയ്യാനുള്ള തെളിവ് സി.ബി.ഐയുടെ പക്കലില്ലെന്നു നിരീക്ഷിച്ചാണ് അദ്ദേഹം സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയത്. ഈയിടെ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനാക്കിയത്. ഇത് ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയതിന്റെ ഉപകാരണ സ്മരണയാണെന്നും ഉബൈദ് ട്രിബ്യൂണല്‍ ചെയര്‍മാനായി ചുമതലയേല്‍ക്കരുതെന്നും പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ട്രിബ്യൂണല്‍ ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തത് സംസ്ഥാന സര്‍ക്കാരല്ലെന്ന് ഉബൈദ് പറഞ്ഞു. ഹൈക്കോടതി തയാറാക്കിയ പാനലില്‍ ഒന്നാമനായ തന്നെ നിയമിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. നിയമന ഉത്തരവ് കിട്ടിയാല്‍ ചുമതലയേല്‍ക്കും. പിണറായിയുമായി ബന്ധപ്പെട്ടു മാത്രമല്ല ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി ബന്ധെപ്പട്ട കേസുകളിലും താന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."