'പാക് പ്രധാനമന്ത്രിയുടെ പ്രതികരണം വിചിത്രം'- ഇമ്രാന്‍ഖാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യ
ന്യൂഡല്‍ഹി; കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ മറച്ചു വെക്കാന്‍ ഇന്ത്യ മുസ്ലിങ്ങളെ കരുവാക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യ. പാകിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരിച്ചു വിടുകയാണ് അദ്ദേഹമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ കുറ്റപ്പെടുത്തി.
'അവരുടെ രാജ്യത്തിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പാക് പ്രധാനമന്ത്രി ഇന്ത്യക്കുമേല്‍ വിചിത്രമായ ആരോപണം ഉന്നയിക്കുന്നത്. കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധയൂന്നുതിന് പകരം അവര്‍ അയല്ക്കാര്ക്കു മേല്‍ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ്'- അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയില്‍ മുസ്ലിങ്ങളോട് വിവേചനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ മറച്ചു വെക്കാന്‍ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്ലിങ്ങളെ മനഃപൂര്‍വ്വം കരുവാക്കുകയാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രതികരണം. ജര്‍മനിയിലെ നാസികള്‍ ജൂതന്മാരോട് ചെയ്തതു തന്നെയാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ മുസ്ലിങ്ങളോട് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ കൊവിഡിന്റെ പേരില്‍ മുസ്ലിങ്ങളോട് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒ.ഐസിയും രംഗത്തെത്തിയിരുന്നു. കൂടാതെ അബ് രാഷ്ട്രങ്ങളിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും ഇതിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."