HOME
DETAILS
MAL
അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് കൊട്ടിയൂരില്‍ ദര്‍ശനം നടത്തി
backup
June 11 2018 | 02:06 AM
കൊട്ടിയൂര്‍: അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ജസ്റ്റിസ് സുധീര്‍ അഗര്‍വാളാണ് ദര്‍ശനം നടത്തിയത്. സെഡ് കാറ്റഗറി സുരക്ഷയോടെയാണ് ജസ്റ്റിസ് കൊട്ടിയൂര്‍ ദര്‍ശനം നടത്തിയത്. പേരാവൂര്‍ സി.ഐ കെ.വി പ്രമോദ്, കേളകം എസ്.ഐ പി. അരുണ്‍ദാസ്, ബോംബ് സ്ക്വഡ് എസ്.ഐ ടി.പി ശശിധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ. ദേവസ്വം ചെയര്‍മാനെയും കണ്ടശേഷമാണ് അക്കരെ സന്നിധിയില്‍ നിന്ന് മടങ്ങിയത്.
ഞായറാഴ്ച വൈശാഖോത്സവത്തിന് അക്കരെ കൊട്ടിയൂര്‍ സന്നിധി ഭക്തജനങ്ങളാല്‍ നിറഞ്ഞു. കേളകം എസ്.ഐ പി. അരുണ്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഗതാഗതവും ഭക്തജനങ്ങളെയും നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."