HOME
DETAILS
MAL
വാറ്റ്: വ്യാപാരി പീഡനത്തിനെതിരേ ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്
backup
April 20 2020 | 07:04 AM
കോട്ടയം: കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ വീണ്ടും വ്യാപാരികളെ പീഡിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വാറ്റ് നിയമത്തിന്റെ പേരില്‍ മാസങ്ങള്‍ക്ക് മുന്‍പ് വന്‍ തുകകള്‍ അടക്കണമെന്ന് കാട്ടി സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് നോട്ടിസ് അയച്ചിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ഏതാനും വ്യാപാരികള്‍ ആത്മഹത്യ ചെയ്തു.
വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ നടപടികള്‍ നിര്‍ത്തിവച്ച സര്‍ക്കാര്‍ അന്വേഷണം നടത്തി തെറ്റ് മനസിലാക്കുകയും ഉദ്യോഗസ്ഥ തലത്തില്‍ ശിക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ 2014 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ വീണ്ടും കുത്തിപ്പൊക്കി 5000 കോടി രൂപ പിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിധരിപ്പിച്ചിരിക്കുന്നത്. ഇത് വിശ്വസിച്ച് സാധാരണക്കാരായ വ്യാപാരികളെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട് വീണ്ടും അരാജകത്വമുണ്ടാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, കേരളം ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിഷേധ സമരങ്ങളായിരിക്കും നേരിടേണ്ടി വരുകയെന്ന് ഏകോപന സമിതി മുന്നറിയിപ്പ് നല്‍കി.
ഈ വിഷയത്തില്‍ അന്യായമായ നോട്ടിസ് നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി രാജു അപ്‌സര എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."