ഐ.ഒ.സി 10,000 വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
കോഴിക്കോട്: ഹരിത കേരളം ഗ്രീന്‍ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈ പരിപാലന പരിപാടിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 10,000
വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വിവിധ പെട്രോള്‍ പമ്പുകളില്‍വച്ച് ജിസം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണു തൈകള്‍ വിതരണം ചെയ്തത്. തൈകള്‍ നട്ടതിനു ശേഷം ഫോട്ടോ ംംം.ഏൃലലിഇഹലമിഋമവേ.ീൃഴ എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്കു സമ്മാനമായി ഐ.ഒ.സിയുടെ ഈസി ഫ്യൂവല്‍ കാര്‍ഡ് , സ്മാര്‍ട്ട് ഫോണുകള്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, പഠനോപകരണങ്ങള്‍, ഫലവൃക്ഷത്തൈകള്‍, ജൈവ മാലിന്യസംസ്‌കരണ ബിന്നുകള്‍, കെട്ടിട നിര്‍മാണവസ്തുക്കള്‍, സ്വര്‍ണനാണയങ്ങള്‍ എന്നിവയാണു നല്‍കുക.
തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നറുക്കെടുപ്പിന് മുന്‍പ് വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ പങ്കെടുത്ത് സമ്മാനക്കൂപ്പണ്‍ നമ്പര്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ സമ്മാനങ്ങള്‍ ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം പാറോപ്പടി സൗപര്‍ണിക പെട്രോള്‍പമ്പില്‍ കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് മാനേജര്‍ വി. മുഹമ്മദ് ഷാഹിന്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഗ്രീന്‍ക്ലീന്‍ കോഴിക്കോട് പദ്ധതിയില്‍ പങ്കാളിയാകുന്നതിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."