HOME
DETAILS

മികച്ച അവസരങ്ങളുമായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള

  
backup
April 20 2020 | 08:04 AM

centre-university-of-kerala

 

2009 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് ആക്ടിനെ തുടര്‍ന്നാണ്, കേരളത്തിലെ ഒരേയൊരു കേന്ദ്ര സര്‍വകലാശാല കാസര്‍കോട്ട് സ്ഥാപിതമാവുന്നത്. കാസര്‍കോട് ജില്ലയില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പെരിയയില്‍ നാഷണല്‍ ഹൈവേ 66 നോട് ഓരം ചേര്‍ന്ന് 300 ലാധികം ഏക്കറിലായി യൂണിവേഴ്‌സിറ്റി പരന്നുകിടക്കുന്നു. തുടക്കത്തില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ താല്‍കാലിക കെട്ടിടത്തില്‍ ട്രാന്‍സിറ്റ് ക്യാംപസുകളായി പ്രവര്‍ത്തനം തുടങ്ങി 2018 ല്‍ ഇന്നുള്ള സ്ഥലത്ത് സ്ഥിരം ക്യാമ്പസ് ആയിമാറി. ഇതിന് പുറമെ തിരുവനന്തപുരത്ത് BA in IR and Politics പ്രോഗ്രാമിനായി ഒരു സെന്ററും തിരുവല്ലയില്‍ നിയമപഠനത്തിന് ഒരു സെന്ററും ഓഫ് ക്യാമ്പസുകളായി മുന്‍പേ പ്രവര്‍ത്തിച്ചിരുന്നത് യൂണിവേഴ്‌സിറ്റി നിലനിര്‍ത്തിയിട്ടുണ്ട്.

വടക്കെ മലബാറിന്റെ പ്രത്യേകിച്ച് കാസര്‍കോടിന്റെ സാമൂഹിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഈ സര്‍വകലാശാല കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്. ഈ ഉദ്യമത്തില്‍ ഇ. അഹമദിന്റെ പ്രയത്‌നം പ്രത്യേകം സ്മരീണയമാണ്.

യൂണിവേഴ്‌സിറ്റിക്കടുത്തുള്ള പ്രധാന ടൗണും റെയ്ല്‍വേ സ്റ്റേഷനും 12 കിലോമീറ്റര്‍ ദൂരത്ത് കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്നു. ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ പള്ളിക്കര ബീച്ച്, റാണിപുരം മുതലായ ജില്ലയിലെ പ്രധാന ടൂറിസ്റ്റ്‌സ്‌പോട്ടുകളും മാലിക് ദീനാര്‍ പോലുള്ള തീര്‍ഥാടക കേന്ദ്രങ്ങളും യൂണിവേഴ്‌സിറ്റിയില് നിന്നും കൈയകലത്താണ്.

കേരളത്തിന് പുറത്ത് പോവാന്‍ താല്പര്യമില്ലാത്തവര്‍ക്കും വീടും കുടുംബവുമായും ഇടക്കിടെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എന്തുകൊണ്ടും ആശ്രയിക്കാനാവുന്ന കേന്ദ്ര സര്‍വകലാശാല യാണ് കേരള കേന്ദ്ര സര്‍വകലാശാല. സ്റ്റേറ്റ് യൂണിവേ്‌സിറ്റിയിലെ കളിലും കോളജുകളിലും ലഭിക്കാത്ത സൗകര്യങ്ങളും അവസരങ്ങളും ഒരു വിദ്യാര്‍ത്ഥിക്ക് ഇവിടെ ലഭിക്കും. മികച്ച ലൈബ്രറി, കഴിവുറ്റ ഫാക്കല്‍റ്റി, അടിക്കടിയുണ്ടാവുന്ന സെമിനാര്‍/വര്‍ക്ക്‌ഷോപ്പുകള്‍, ഇന്ത്യയിലെ വിവിധ ഭാഷ സംസാരിക്കുന്നവരെ പരിചയപ്പെടാനും വിഭിന്ന സംസ്‌കാരങ്ങള്‍ കണ്ടറിയാനും ഉള്ള സുവര്‍ണ്ണാവസരം, സര്‍ട്ടിഫിക്കറ്റിന്റെ മൂല്യം, കരിയര്‍ പ്ലാനിംഗ് ആന്‍ഡ് കോച്ചിംഗ് സവിധാനം, ചുരുങ്ങിയ ചിലവില്‍ മികച്ച ലാബ് ഫെസിലിറ്റി, പുതിയ തരം കോഴ്‌സുകള്‍ തുടങ്ങി ഒട്ടനവധി പ്രത്യേകതകള്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളെ സ്റ്റേറ്റ് യൂണിവേ്‌സിറ്റികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയും ഇതില്‍ നിന്ന് വിഭിന്നമല്ല.

 


Courses offered by Cetnral Universtiy of Kerala

1 ഡിഗ്രീ, 26 പിജി, 4 പിജി ഡിപ്ലോമ, 21 PhD എന്നിങ്ങനെയാണ് നിലവില്‍ കേരള കേന്ദ്ര സര്‍വകലാശാല നല്‍കുന്ന കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ താഴെ:

School of Physical Science
Department of Physics (MSc, PhD)

Department of Mathematics (MSc, PhD)

Department of Computer Science (MSc, PhD)

Department of Chemitsry (MSc, PhD)

School of Languages and Comparative Literature

Department of Hindi (MA, PGDip in Hindi Translation and Office Procedure, PGDip in Hindi Mass Communication and Media Writing, PhD)

Department of English and Comparative Literature (MA, PhD)

Department of Linguistics and Language Technology (MA, PhD)

Department of Malayalam (MA, PhD)

Department of Kannada (MA)

School of Social Science

Department of Social Work (MSW, PhD)

Department of Public Adminitsration and Policy Studies (MA, PhD)

School of Earth Science Systems

Department of Environmental Science (MSc, PhD)

Department of Geology (MSc, PhD)

School of Legal Studies

Department of Law (LLM,PGDip in NRI Laws, PhD)
At Thiruvalla, Kottayam


School of Medicine and Public Health
Department of Public Health and Communtiy Medicine (MPH, PhD)

Department of Yoga ( MSc,PGDip)

School of Business Studies

Department of Commerce and International Business (MCom)

Department of Tourism Studies (MBA TTM)

Department of Management Studies (MBA General)

School of Cultural Studies

Mahathma Ayyankali Cetnre for Kerala Studies

School of Education

Department of Education (MEd, PhD)

School of Economics


Department of Economics (MA, PhD)

CU Kerala കോഴ്‌സുകള്‍ക്ക് അപേക്ഷിക്കേണ്ട രീതി

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ CUCET
വഴിയാണ്
CU kerala
കോഴ്‌സുകളി ലേക്ക് പ്രവേശനം നടത്തുന്നത്. ഇത്തവണത്തെ
CUCET 2020
ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി എപ്രില്‍ 25 ആണ്.
www.cucetexam.in
എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

തയ്യാറാക്കിയത്. തയ്യാറാക്കിയത്: Noufal Mala, CUK



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago