മാലിന്യ നിര്‍മാര്‍ജനത്തിന് പഠന സമിതിയെ നിയോഗിക്കും
മുവാറ്റുപുഴ: നിയോജകമണ്ഡലത്തെ മാലിന്യ വിമുക്ത മണ്ഡലമാക്കിമാറ്റുന്നതിന് പദ്ധതി തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ കൊണ്ട് പഠനം നടത്തുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒ.ഡി.എഫ് പദ്ധതിയുടെ(സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം)പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും മാലിന്യം സംസ്കരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പഞ്ചായത്തുകളില്‍ കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കഴിയാതെ പകര്ച്ചവ്യാധികള്ക്കുമറ്റും കാരണമാകുകയാണ്. എന്നാല്‍ മണ്ഡലത്തിലെ മാലിന്യ സംസ്കരണത്തിന് ബ്രഹത്പദ്ധതികള് ആവശ്യമാണന്ന് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. മുവാറ്റുപുഴയാറിന്റെ സംരക്ഷണം മുഖ്യ അജണ്ഡയാണന്നും പുഴമലിനീകരണത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.
മാലിന്യ നിക്ഷേപകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചാലെ മാലിന്യ നിക്ഷേപത്തിന് അറുതിവരുത്താന്‍ കഴിയുകയുള്ളുവെന്നും ഇതിനായി ശ്കതമായ നിയമം ആവശ്യമാണന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ചിന്നമ്മ ഷൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഒ.പി.ബേബി, ജോസി ജോളി, ജാന്‍സി ജോര്‍ജ്, അംഗങ്ങളായ പായിപ്ര കൃഷ്ണന്, സുഭാഷ് കടയ്ക്കോട്ട്, ബാബു ഐസക്ക്, ഒ.സി.ഏലിയാസ്,ടി.എച്ച്.ബബിത, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍, ബിഡിഒമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."