കുരുന്നുകളുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാര്‍
ചീരാല്‍: 'ആ കുരുന്നകളുടെ മരണം ഞങ്ങള്‍ക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല, അവരുടെ പുഞ്ചിരി ഞങ്ങളുടെ മനസ്സില്‍ നിന്ന് മായുന്നില്ല'... വയനാട്ടിലെ ചീരാലില്‍ കളിച്ചുകൊണ്ടിരിക്കെ സഹോദരിമാരുടെ മക്കള്‍ കുളത്തില്‍ മുങ്ങി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ കേട്ടത്. കുരുന്നുകളുടെ മരണം വിശ്വസിക്കാനാവാതെ വിറങ്ങലിച്ചിരിക്കുകയാണ് നാട്ടുകാര്‍.
പാട്ടവയല്‍ ബിദര്‍ക്കാട് ചോലക്കല്‍ ഫിറോസിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (10), ചീരാല്‍ കരിങ്കാളിക്കുന്ന് കളരിക്കല്‍ ഷിഹാബുദ്ദീന്റെ മകള്‍ സന ഫാത്തിമ (8) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കുളത്തില്‍ മുങ്ങി മരിച്ചത്. മുഹമ്മദ് ഷാമിലിന്റെയും സന ഫാത്തിമയുടെ ഉമ്മമാര്‍ സഹോദരിമാരാണ്.
ഞായറാഴ്ച കുടുക്കിയിലെ ഇവരുടെ തറവാട് വിട്ടില്‍ വിരുന്നെത്തിയപ്പോഴാണ് അപകടം. നോമ്പുതുറയോടനുബന്ധിച്ച് ബിദര്‍ക്കാടുള്ള ഫിറോസും കുടുംബവും ശനിയാഴച്ച തന്നെ തറവാട് വിട്ടില്‍ എത്തിയിരുന്നു.
ചീരാല്‍ തന്നെയുള്ള ഷിഹാബും കുടുംബവും ഞായറാഴ്ച രാവിലെയാണ് തറവാട് വീട്ടില്‍ എത്തിയത്. സഹോദരിമാരുടെ മക്കളായ ഇരുവരും കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വിഴുകയായിരുന്നുവെന്നാണ് നിഗമനം. തറവാട് വീടിന് 100 മീറ്റര്‍ അകലെയാണ് സ്വകാര്യ വ്യക്തിയുടെ കുളം. തൊഴിലുറപ്പ് പ്രവൃത്തിയില്‍ നിര്‍മിച്ച മൂന്ന് മീറ്റര്‍ ആഴമുള്ള കുളം ശക്തമായ മഴയില്‍ നിറഞ്ഞിരുന്നു.
കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരഞ്ഞെത്തിയവര്‍ കുളത്തില്‍ ഇരുവരുടെയും ചെരുപ്പ് കണാവെ കുളത്തില്‍ ഇറങ്ങി തിരഞ്ഞതോടെയാണ് ഇരുവരെയും ലഭിക്കുന്നത്. ഉടന്‍ ചിരാലിലെ ഗവ. ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ബത്തേരിയിലെ സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുരുന്നുകള്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."