ബഹ്റൈനിലെ ഗ്രാന്‍റ് മോസ്കില്‍ ജുമുഅ, ഇശാഅ്, തറാവീഹ് നിസ്കാരങ്ങള്‍ക്ക് അനുമതി; ഇമാമിനോടൊപ്പം അഞ്ചു പേര്‍ക്ക് മാത്രം പങ്കെടുക്കാം
മനാമ: ലോകത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായ ബഹ്റൈനിലെ ഗ്രാന്‍റ് മോസ്ക് എന്ന അല്‍ ഫാത്തിഹ് മസ്ജിദ് ഈ വര്‍ഷത്തെ റമദാനില്‍ നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി.
ബഹ്റൈനിലെ നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രാലയം ഇതു സംബന്ധിച്ച് സമര്‍പ്പിച്ച തീരുമാനത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അംഗീകാരം നൽകിയതായി ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്ച മുതല്‍ വെള്ളിയാഴ്ച നടക്കുന്ന ജുമുഅ, റമദാനിലെ പ്രത്യേക നിസ്കാരമായ തറാവീഹ് ഇതോടനുബന്ധിച്ചുള്ള ഇശാഅ് എന്നീ നിസ്കാരങ്ങള്‍ക്ക് ഇമാമിനോടൊപ്പം 5 പേര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. കൂടാതെ പള്ളിയിലെത്തുന്നവര്‍ മാസ്ക് ധരിക്കണമെന്നും ചുരുങ്ങിയത് രണ്ടുമീറ്റര്‍ അകലം പാലിച്ച് നില്‍ക്കണമെന്നും പ്രത്യേകം നിര്‍ദേശമുണ്ട്. ഇതനുസരിച്ച് സ്വഫ് ക്രമീകരിക്കും.
ബഹ്റൈനിലെ ഏറ്റവും വലിയ പള്ളിയായ ഗ്രാന്‍റ് മോസ്കില്‍ നടന്നുവരുന്ന ബാങ്ക്, ജുമുഅ, തറാവീഹ് എന്നിവ നേരത്തെ തന്നെ ബഹ്റൈന്‍ ടി.വിയും റേഡിയോയും തത്സമയം സംപ്രേഷണം ചെയ്തു വരുന്നുണ്ട്. പ്രത്യേക സാഹചര്യത്തില്‍ വിശ്വാസികള്ക്കെല്ലാവര്ക്കുമാ
ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍, ഏപ്രില്‍ 23ന് വ്യാഴാഴ്ചയോ 24ന് വെള്ളിയാഴ്ചയോ ആരംഭിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവി നിരീക്ഷണ ശേഷം ഉണ്ടായിരിക്കുമെന്നും ഇസ്ലാമിക ഉന്നതാധികാര സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."