HOME
DETAILS
MAL
ഖത്വീബുമാര്‍ക്ക് 1,000 രൂപ ധനസഹായം നല്‍കും: ജംഇയ്യത്തുല്‍ ഖുത്വബാ
backup
April 20 2020 | 21:04 PM
കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ഖത്വീബുമാര്‍ക്ക് റമദാനിന്റെ മുന്നോടിയായി ആയിരം രൂപ വീതം ധനസഹായം നല്കാന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്ലിയാര്, ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്. സിക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ട്രഷറര്‍ സുലൈമാന്‍ ദാരിമി ഏലംകുളം എന്നിവര്‍ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനിലും ജംഇയ്യത്തുല്‍ മുദരിസീനിലും അംഗത്വമില്ലാത്ത ജംഇയ്യത്തുല്‍ ഖുത്വബാഇന്റെ ക്യു.എസ്.ആര് ലഭിച്ച ഖത്വീബുമാര്ക്കാണ് സഹായം നല്‍കുന്നത്. ഇരു സംഘടനകളിലും അംഗത്വം ലഭിച്ചവര്‍ക്ക് നേരത്തെ അതത് ഘടകങ്ങള്‍ സഹായം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."