HOME
DETAILS
MAL
ഇസ്‌ലാമോഫോബിയ തടയണം: ഇന്ത്യയോട് ഒ.ഐ.സി
backup
April 20 2020 | 21:04 PM
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി). ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ഇസ്‌ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പിന്നില്‍ മുസ്?ലിംകളാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇസ്‌ലാമോഫോബിയുടെ ഭാഗമാണെന്നും ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്‌ലിംകളെ ചിത്രീകരിക്കുകയാണെന്നും സംഘടന ആരോപിച്ചു. മുസ്?ലിംകള്‍ക്കെതിരേ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒ.ഐ.സി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ഇസ്ലാമോഫോബിയയുടെ വ്യാപനം തടയാനും ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നരേന്ദ്രമോദി സര്‍ക്കാരിനോട് ഒ.ഐ.സി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."