HOME
DETAILS
MAL
സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെന്ന് ഐ.ടി മിഷന്‍
backup
April 21 2020 | 01:04 AM
തിരുവനന്തപുരം: സൗജന്യ ടെലി മെഡിസിന്‍ സേവനം സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമെന്ന് സംസ്ഥാന ഐ.ടി മിഷന്‍.
ഡാറ്റ ചോര്‍ച്ച സംബന്ധിച്ച് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണിത്. കോള്‍ സെന്റര്‍ പ്രവര്‍ത്തനം നേരിട്ടുനടത്താനും ഐ.ടി മിഷന്‍ ഡയരക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശം നല്‍കി. ഐ.ടി മിഷന്‍ ടെലി മെഡിസിന്‍ സേവനം സ്വകാര്യ കമ്പനിയായ ക്വിക് ഡോക്ടര്‍ നല്‍കുന്ന സോഫ്റ്റ്‌വെയറിലൂടെയാണു നല്‍കുന്നത്. എന്നാല്‍, കമ്പനിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സേവനവും ഡാറ്റ സുരക്ഷയും ഉറപ്പാക്കുന്നത് സര്‍ക്കാരിന്റെ ബാധ്യതയല്ല. സര്‍ക്കാര്‍ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്വകാര്യകമ്പനി വഴിയാണ് സേവനം നല്‍കുന്നതെന്ന മുന്നറിയിപ്പും ഐ.ടി മിഷന്‍ നല്‍കുന്നുണ്ട്. ഡാറ്റ ചോര്‍ച്ച ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ സ്വകാര്യകമ്പനിയുമായി സഹകരിച്ച് സേവനം നല്‍കാന്‍ ചില ഡോക്ടര്‍മാര്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നല്‍കുന്ന ടെലി മെഡിസിന്‍ സേവനത്തിന് ഐ.എം.എ പൂര്‍ണമായും സഹകരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, സ്വകാര്യകമ്പനിയുമായി നേരിട്ട് ഒരു സഹകരണവും ഐ.എം.എയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."