ആര്‍.ഡി.ഒ സ്ഥലം മാറിപ്പോയി; മൂന്നാറില്‍ ഒഴിപ്പിക്കല്‍ നിലച്ചു
മൂന്നാര്‍: ദേവികുളത്ത് പുതിയ ആര്‍.ഡി.ഒ യെ നിയമിക്കാത്തതിനാല്‍ മൂന്നാര്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ നിലച്ചു. ദേവികുളം ആര്‍ഡിഒ സബിന്‍ സമീദിനെ തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്.
രണ്ടാഴ്ച കഴിഞ്ഞിട്ടും മറ്റൊരാളെ സര്‍ക്കാര്‍ നിയമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി വന്‍കിടക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് വ്യാജരേഖകളുടെ മറിവിലാണെന്ന് കണ്ടെത്തിയ സബിന്‍ സമീദ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതിന് ഉത്തരവിട്ടിരുന്നു. കലക്ടറുടെ എന്‍ഒസിയില്ലാതെ നടത്തുന്ന നിര്‍മ്മാണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനാണ് ആര്‍.ഡി.ഒ ശ്രമിച്ചത്.
രണ്ടു താലൂക്കുകളിലെ എട്ടുവില്ലേജുകളില്‍ നടത്തുന്ന നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട ആര്‍ഡിഒ, മൂന്നാര്‍ ടൗണില്‍ അനധിക്യതമായി നിര്‍മ്മിച്ച ഇരുനില കെട്ടിടം പൊളിച്ചുമാറ്റുകയും നൂറിലേറെ വന്‍കിട കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ആര്‍ഡിഒയ്‌ക്കെതിരെ വിമര്‍ശനുമായി രംഗത്തെത്തി.
സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കുന്നതിനുമുമ്പു ആര്‍ഡിഒ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നായിരുന്നു എം.എല്‍.എ യുടെ ആരോപണം.
പതിവുപോലെ ചെറുകിടക്കാരെ മുന്നില്‍ നിര്‍ത്തിയായിരുന്നു എംഎല്‍എ ആരോപണം ഉന്നയിച്ചത്. എന്നാല്‍ വന്‍കിടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ആര്‍ഡിഒയെ സ്ഥലം മാറ്റുന്നതിനു മൂന്നാറിലെ ഭരണപക്ഷ പ്രദേശികനേത്യത്വം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ സര്‍ക്കാരിന്റെ പിന്‍തുണയോടെ വന്‍കിടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ആര്‍ഡിഒയ്ക്ക് പ്രാദേശിക നേത്യത്വം വീണ്ടും തലവേദയായി.
വിവാദങ്ങളിലുള്‍പ്പെട്ട് മാറിപ്പോകാന്‍ തയ്യറാകാത്ത അദ്ദേഹം സ്വന്തമായി സ്ഥലംമാറ്റത്തിന് സര്‍ക്കാരില്‍ അപേഷ സമര്‍പ്പിച്ച് മാറുകയായിരുന്നു. ദേവികുളത്ത് നാഥനില്ലാതായതോടെ സബിന്‍ സമീദ് കൊടുത്ത സ്‌റ്റോപ്പ് മെമ്മോകള്‍ കാറ്റില്‍പറത്തി വന്‍കിടക്കാര്‍ സര്‍ക്കാര്‍ ഭൂമികളില്‍ നിര്‍മ്മാണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."