കൊവിഡ് ഭീതി വിതച്ച ദുബൈ തെരുവിലൂടെ അതിജയിച്ചവരെയും ആനയിച്ച് കൈകൊട്ടിപ്പാടി കെ.എം.സി.സി പ്രവര്‍ത്തകര്‍- വീഡിയോ
ദുബൈ: കഴിഞ്ഞ രണ്ടു മാസക്കാലമായി ദുബൈ നൈഫ് കൊവിഡ് ഭീതിയിലമര്ന്നിട്ട്. യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധയുണ്ടായതും നൈഫിലാണ്. നിരവധി മലയാളികളും കൊവിഡ് പിടിയിലമര്‍ന്നപ്പോള്‍ ആ ഭീതി കേരളത്തിലുമെത്തി. അവിടെ കൊവിഡിനോട് പോരാടാന്‍ മുസ്ലിം ലീഗിന്റെ പോഷകസംഘടനയായ കെ.എം.സി.സിയും ഭരണാധികാരികളോട് കൈകോര്‍ത്തു.
കൊവിഡ് ബാധയില്‍ നിന്ന് മുക്തരായവരെ ആനയിച്ചുകൊണ്ട് നൈഫിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാഴ്ചയാണ് ഈ വാര്‍ത്തയില്‍. കെ.എം.സി.സി പ്രവര്‍ത്തകര്‍ കൈകൊട്ടിപ്പാടിയാണ് രോഗമുക്തരായവരെ ആനയിക്കുന്നത്. ദുബൈയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവാണ് തെരുവില്‍ ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ അനുവദിക്കുന്നതെന്ന് ദുബൈ മലയാളികള്‍ പറയുന്നു.
നൈഫില്‍ കൂടുതലും കാസര്‍കോട്ടുകാരാണ് മലയാളികളായിട്ടുള്ളത്. അതുകൊണ്ട് തന്നെ കാസര്‍കോട്ട് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പലരും നൈഫില്‍ നിന്ന് വന്നവരായിരുന്നു. ഈ വീഡിയോയിലും നിരവധി കാസര്കോട്ടുകാരുണ്ട്. വീഡിയോയില്‍ സംസാരിക്കുന്നതും ഒരു കാസര്‍കോട്ടുകാരനാണ്.
യു.എ.ഇയില്‍ മൂന്ന് പേര് കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മരിച്ച മൂന്നുപേരും ഏഷ്യന്‍ പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി ഉയര്‍ന്നു.
490 പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 7755 ആയി. മുവ്വായിരത്തിലധികം കൊറോണ ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്.
وزارة الصحة تُجري أكثر من 30 ألف فحص وتكشف عن 490 إصابة جديدة بفيروس #كورونا، وتُعلن عن 83 حالة شفاء، بالإضافة إلى 3 حالات وفاة.
— NCEMA UAE (@NCEMAUAE) April 21, 2020
The Ministry of Health conducts more than 30,000 tests and reveals 490 new cases of #Coronavirus. Also announces 83 recovery cases and 3 death cases. pic.twitter.com/SId5uoWWNu
83 പേര്‍ക്ക് കൂടി ഇന്ന് രോഗം പൂര്‍ണമായും ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1443 ആയെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദ അല്‍ ഹുസ്നി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."