തീവ്രവാദ പട്ടികയില്‍ നിന്ന് 1,800 പേരെ പാകിസ്താന്‍ വെട്ടി
ന്യൂയോര്‍ക്ക്: നിരോധിത തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ നിന്നും 1,800 പേരെ പാകിസ്താന്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരന്‍ സകിഉറഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെയുള്ളവരാണ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനി കാസ്‌റ്റെല്ലമാണ് ഇക്കാര്യം പുറത്തുവിട്ടത്. 2018ല്‍ പഞ്ചാബ് പ്രവിശ്യയുടെ ഭീകരരുടെ പട്ടികയില്‍ 7,600 പേരുകളുണ്ടായിരുന്നുവെന്നും എന്നാല്‍ കാര്യമായ വിശദീകരണങ്ങളൊന്നുമില്ലാതെ ഇതില്‍നിന്ന് 3800 പേരുകള്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് 9 മുതല്‍ 1,869 പേരുകള്‍ അധികൃതര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.പാക് ദേശീയ ഭീകരവിരുദ്ധ അതോറിറ്റി വിഭാഗമാണ് നിരീക്ഷണ പട്ടിക തയാറാക്കുന്നത്.
നിരോധിച്ച ഭീകര സംഘടനകളുടെയും ഭീകരരുടെയും പട്ടിക തയാറാക്കി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നത് അതോറിറ്റിയാണ്. ഇവര്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ലിസ്റ്റിലെ തെറ്റായ ഡാറ്റകളാണ് നീക്കം ചെയ്തതെന്നും പാകിസ്താനികളല്ലാത്ത ചില തീവ്രവാദികളുടെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും പാക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."