HOME
DETAILS

കാലം ഇനി രണ്ടാകും; കൊവിഡിന് മുന്‍പും ശേഷവും

  
backup
April 22 2020 | 11:04 AM

business-man-yaseen-on-covid-19-2020

യാസീന്‍ ഹസന്‍

ലോക്ക് ഡൗണ്‍ ആണെങ്കിലും ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച സമയത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ഉല്‍പന്നങ്ങള്‍ എല്ലാം അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍ ഉള്ളവയാണ്. 

ദുബൈ കേന്ദ്രീകരിച്ച് ഇന്ത്യയടക്കം ആറു രാജ്യങ്ങളിലായാണ് തങ്ങളുടെ ബിസിനസ് ശൃംഖല വ്യാപിച്ചു കിടക്കുന്നത്. ഇന്ന് ജി.സി.സിയില്‍ ഈ രംഗത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നങ്ങളില്‍ മുന്‍പന്തിയിലാണ് സി ആന്‍ഡ് എച്ച് ഉല്‍പ്പന്നങ്ങള്‍.


വെറും കച്ചവടം മാത്രമായി ഒന്നിനെയും സമീപിക്കാറില്ല. കച്ചവടത്തില്‍ നന്‍മയുണ്ട് എന്ന ബോധവും, ആ നന്‍മയിലൂടെ വിജയം വരിക്കാന്‍ സാധിക്കുമെന്നും ഉറപ്പുണ്ടായിരുന്നു.
സാധാരണഗതിയില്‍ തുടര്‍ച്ചയായി പത്തു ദിവസത്തിലധികം ഓഫിസില്‍ ഇരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അതുകൊണ്ട് തന്നെ ഫെബ്രുവരി മുതല്‍ തന്നെ ഉള്ള യാത്രകളെല്ലാം തന്നെ മാറ്റിവച്ച് ഇവിടെ തന്നെ ചെലവഴിക്കുകയാണ്.


ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികളുമായി യോജിച്ചുകൊണ്ട് ഒരുപാട് പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സന്നദ്ധസംഘടനകള്‍ക്കും മറ്റും ഒരു നിശ്ചിത സ്റ്റോക്ക് സൗജന്യമായും നല്‍കുന്നുണ്ട്.
എല്ലാ കാര്യത്തിലും നമ്മളെല്ലാം ആശ്രയിക്കുന്നത് ചൈനയെ ആണ്. ഈ ലോകക്രമം എന്തായാലും ശരിയാണെന്ന് തോന്നുന്നില്ല. കൊവിഡ് പിടിച്ചുലച്ച ചൈനയില്‍ വുഹാനില്‍ നിന്നാണ് തങ്ങള്‍ക്കും സാധനങ്ങള്‍ വരുന്നത്. ഗള്‍ഫ് അടിസ്ഥാനമാക്കി ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇതല്ലാതെ മറ്റു മാര്‍ഗവുമില്ല.


എന്നാല്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് നെഹ്‌റു വിഭാവനം ചെയ്ത മിക്‌സഡ് എക്കോണമി തന്നെയാണ് നല്ലത്.
കാരണം എല്ലാതരത്തിലുള്ള വിഭവങ്ങളും നമുക്കുണ്ട്. ഒപ്പം എന്തിനും പോന്ന ഒരു ജനസമൂഹവും. ഈ പ്രശ്‌നങ്ങളെല്ലാം തന്നെ ഒരു വൃത്തിയാക്കല്‍ പ്രക്രിയ ആയിട്ടാണ് കാണുന്നത്.
ലോകരാജ്യങ്ങള്‍ വ്യത്യസ്ത രീതിയിലായിരിക്കും കൊവിഡ് കാരണമുള്ള പ്രശ്‌നങ്ങളെ നേരിടുന്നത്. ആ രീതിക്ക് അനുസരിച്ചായിരിക്കും വരുംകാലങ്ങളിലുള്ള അവരുടെ പുരോഗതിയും.


ഇന്നത്തെ സ്ഥിതിയില്‍ കൊവിഡ് കാരണമുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അടുത്ത രണ്ടുവര്‍ഷത്തേക്കെങ്കിലും നില നിന്നേക്കാം. ഇനി ബി.സി, എ.സി രണ്ടു കാലഘട്ടങ്ങള്‍ നമുക്ക് പരാമര്‍ശിക്കാം.
ബിഫോര്‍ കൊവിഡ് ആന്‍ഡ് ആഫ്റ്റര്‍ കൊവിഡ്. ചരിത്രത്തില്‍ ഇനി ഒരുപക്ഷേ അങ്ങനെ ആയിരിക്കും ഈ കാലഘട്ടത്തെ രേഖപ്പെടുത്താന്‍ പോകുന്നത്. കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്. എല്ലാ കയറ്റത്തിനും ഒരു ഇറക്കമുണ്ട്. ഇറക്കത്തിന് ഒരു കയറ്റവും.
ഇത് ദൈവീക വചനമാണ്. വിശ്വസിച്ചേ മതിയാവൂ. ആ ദൈവീക വചനങ്ങളില്‍ നമ്മള്‍ പ്രചോദകരകാണം.

ലേഖകന്‍ യാസീന്‍ ഹസന്‍

(മാനേജിങ് ഡയരക്ടര്‍ ആന്‍ഡ് സി.ഇ.ഒ, സി ആന്‍ഡ് എച്ച് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ദുബൈ)

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago
No Image

അടച്ചിട്ട് മൂന്നുമാസത്തിന് ശേഷം വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Kerala
  •  2 months ago
No Image

പരീക്ഷയ്ക്ക് മുന്‍പേ എല്‍ഡി ക്ലാര്‍ക്ക് ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലെന്ന് പരാതി; ചോര്‍ന്നിട്ടില്ലെന്ന് പിഎസ്‌സി 

Kerala
  •  2 months ago