കൊവിഡ്-19: സഊദിയിൽ ഇന്ന് അഞ്ചു വിദേശികൾ മരിച്ചു, 1141 പുതിയ വൈറസ് ബാധ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു പേർ കൂടി വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റ മരണം 114 ആയി ഉയർന്നു. പുതുതായി 1141 പുതിയ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 12772 ആയിട്ടാണ് ഉയർന്നത്. 10846 രോഗബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 82 പേരുടെ നില അതീവ ഗുരുതരമാണ്. 172 പേർക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 1812 ആയി ഉയർന്നു.
#الصحة تعلن عن تسجيل (1141) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (5) حالات وفيات رحمهم الله، وتسجيل (172) حالة تعافي ليصبح إجمالي عدد الحالات المتعافية (1812) حالة ولله الحمد. pic.twitter.com/IwrkvLp5mR
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 22, 2020
ബുധനാഴ്ച്ച മരണം സ്ഥിരീകരിച്ച അഞ്ചു വിദേശികളും മക്കയിലാണ്. നേരത്തെ ഇവിടെ ചികിത്സയിൽ കഴിയുന്നവരായിരുന്നു ഇവർ. 50-67 വയസിനു ഇടയിലുള്ളവരാണ് ഇന്ന് മരണപ്പെട്ടവർ. മക്കയിൽ തന്നെയാണ് ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. മക്കയിൽ 315 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ഹുഫൂഫിൽ 240, റിയാദ് 164, മദീന 137, ജിദ്ദ 114, ദമാം 61, തബൂക് 35, ദഹ്റാൻ 26, ബിഷ 18, ത്വായിഫ് 14, അൽഖർജ് 03, തൂവൽ, സ്വബ്യ, ഹായിൽ (രണ്ടു വീതം വൈറസ് ബാധ), ഖുറായാത്, ശറൂറ, അൽഹദ, അൽ വജ്ഹ, അൽജഫർ, ഉഖ്ല അൽസുഖൂർ, അൽ മിത്നബ്, യാമ്പു എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവിൽ മക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത്. ഇവിടെ 3172 കേസുകൾ കണ്ടെത്തിയപ്പോൾ നിലവിൽ 2758 പേരാണ് ചികിത്സയിൽ കഴിയുന്നത്. 369 പേർ രോഗ മുക്തി നേടുകയും 45 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. തലസ്ഥാന നഗരിയായ റിയാദിൽ 2522 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 620 പേർ രോഗ മുക്തി നിടുകയും ആറു പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ 1896 പേരാണ് ചികിത്സയിൽ കഴിയുന്നത്. മദീനയിൽ 2145 വൈറസ് കണ്ടെത്തി. 38 രോഗ മുക്തിനേടുകയും 32 പേർ മരണപ്പെടുകയും ചെയ്തു.2075 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ജിദ്ദയിൽ 2049 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 263 പേർ രോഗ മുക്തി നേടുകയും 19 പേർ മരണപ്പെടുകയും ചെയ്തു. നിലവിൽ ഇവിടെ 1767 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."