HOME
DETAILS

റമദാന് മുന്നൊരുക്കം: ഫ്രൻറ്സ് അസോസിയേഷന്‍ ഏരിയ സംഗമങ്ങള്‍ നടത്തി

  
backup
April 23, 2020 | 12:42 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%be%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%ab%e0%b5%8d



മനാമ: റമദാന് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഏരിയതല ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു. മനാമ, റിഫ, മുഹറഖ് എന്നീ ഏരിയകള്‍ വെവ്വേറെ സംഘടിപ്പിച്ച സംഗമങ്ങളിൽ ഫ്രൻറ്സ് പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ റമദാനില്‍ നേടിയെടുക്കേണ്ട ആത്മീയ ചൈതന്യത്തെ സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. ജനസേവന പ്രവര്‍ത്തനങ്ങളില്‍ ചടുലമായി മുന്നോട്ടു പോകുന്നതിനും റമദാെൻറ ആത്മീയത ചോര്‍ന്ന് പോകാതെ പരമാവധി ദൈവത്തിലേക്ക് അടുക്കുന്നതിനും വരും ദിനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഉണർത്തി. മനാമ ഏരിയ പ്രസിഡൻറ് ഫാറൂഖ്, റിഫ ഏരിയ പ്രസിഡൻറ് സമീര്‍ ഹസന്‍, മുഹറഖ് ഏരിയ പ്രസിഡൻറ് എ.എം ഷാനവാസ് എന്നിവര്‍ മൂന്ന് ഏരിയകളിലും യഥാക്രമം അധ്യക്ഷത വഹിച്ചു. കോവിഡ് 19 റിലീഫ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോര്‍ഡിനേറ്റര്‍ എം. ബദ്റുദ്ദീന്‍ വിശദീകരിച്ചു. ജനറൽ സെക്രട്ടറി എം. എം സുബൈർ, വൈസ് പ്രസിഡൻറ് സഇൗദ് റമദാൻ നദ്വി, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി ജാസിർ, എ. അഹ്മദ് റഫീഖ്, ഇർഷാദ് കുഞ്ഞിക്കനി, കെ.കെ മുനീർ എന്നിവർ സംസാരിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിലുള്ള പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് കൂടുതല്‍ സുസജ്ജമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനും ഏരിയ തല സംഗമങ്ങളില്‍ തീരുമാനമെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  9 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  9 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  9 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  9 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  9 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  9 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  9 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  9 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, മരണം 11 ആയി

National
  •  9 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  9 days ago