HOME
DETAILS
MAL
50 കുടുംബങ്ങള്‍ക്ക് ഒരു പൊതുശൗചാലയം; ധാരാവിയില്‍ കൊവിഡ് വ്യാപിക്കുന്നു
backup
April 23 2020 | 02:04 AM
മുംബൈ: അസൗകര്യങ്ങള്‍ നിറഞ്ഞ മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയില്‍ ദിനേനയെന്നോണം കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. ചൊവ്വാഴ്ച 12 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ ഇവിടെ 179 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേര് മരിച്ചു. സംസ്ഥാനത്ത് 5,218 പേര്‍ക്ക് രോഗം ബാധിക്കുകയും 251 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്. ഈമാസം രണ്ടിനാണ് ധാരാവിയില്‍ ആദ്യ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് 20 ദിവസത്തിനകം അഞ്ച് ച.കി.മീ വിസ്തൃതിയുള്ള ഈ ചേരിപ്രദേശത്ത് 170 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേര് മരിക്കുകയും ചെയ്തു. ലോകത്ത് തന്നെ ഏറ്റവും ജനസാന്ദ്രമായ ചേരികളിലൊന്നാണ് ധാരാവി. ഇവിടെ ഒരു ഹെക്ടറില്‍ 3,300 ആളുകളാണ് താമസിക്കുന്നത്. 50 കുടുംബങ്ങള്‍ക്ക് ഒരു പൊതു ശൗചാലയവും ഒരു പൊതു ടാപ്പുമാണുള്ളത്. ഇങ്ങനെ ജനം ഇടതിങ്ങി താമസിക്കുന്ന ചേരിപ്രദേശത്ത് സാമൂഹ്യാകലം പാലിക്കുന്നതെങ്ങനെയെന്ന് ധാരാവി വകസന പദ്ധതി യാഥാര്‍ഥ്യമാക്കിയ മുകേഷ് മെഹ്ത ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."