HOME
DETAILS
MAL
സാനിറ്റൈസര്‍ വാച്ചുകളുമായി കെ.എസ്.ഡി.പി
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: സാനിറ്റൈസര്‍ വാച്ചുകളുമായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെ.എസ്.ഡി.പി). അധികം താമസിയാതെ ഇത് വിപണിയിലെത്തും. സാധാരണ വാച്ച് പോലെ കൈയില്‍ കെട്ടുകയും ആവശ്യമുള്ളപ്പോള്‍ കീ ബട്ടണ്‍ അമര്‍ത്തിയാല്‍ കൈയിലേയ്ക്ക് സാനിറ്റൈസര്‍ സ്പ്രേ ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം വാച്ചുകളുടെ പ്രവര്‍ത്തനം. ശ്രീചിത്തിര തിരുനാള്‍ മെഡിക്കല്‍ ഡിവൈസസ് ഗവേഷണ കേന്ദ്രത്തിന്റെതാണ് ഈ കണ്ടുപിടുത്തം.
അതിനിടെ, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ത്രീ പ്ലൈ മാസ്ക് നിര്‍മാണത്തിനായി ഒരുകോടി രൂപയുടെ ഓട്ടോമാറ്റിക്ക് യന്ത്രത്തിന് കെ.എസ്.ഡി.പി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ കെ.എസ്.ഡി.പി കുടുംബശ്രീ തൊഴില്‍ യൂനിറ്റുകള്‍ വഴി മാസ്ക് നിര്‍മിക്കുന്നുണ്ട്. 50 എണ്ണമുള്ള പാക്കിന് 450 രൂപയാണ് വില. കേന്ദ്രസര്‍ക്കാര്‍ ഇത്തരം മാസ്ക്കുകള്‍ക്ക് പരമാവധി വില ഒരെണ്ണത്തിന് 16 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, കെ.എസ്.ഡി.പി മാസ്ക്കിന് ഒന്‍പത് രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."