HOME
DETAILS

സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണം:  ചെന്നിത്തല ഹൈക്കോടതിയില്‍

  
backup
April 23, 2020 | 2:15 AM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%a6-2
 
 
കൊച്ചി: സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. 
യാതൊരുവിധ അധികാരവുമില്ലാതെയാണ് ഐ.ടി സെക്രട്ടറി യു.എസ് കമ്പനിയായ സ്പ്രിംഗ്ലറുമായി കരാറിലേര്‍പ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാര്‍, സ്പ്രിംഗ്ലര്‍ കമ്പനി, ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ എതൃകക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. 
സ്പ്രിംഗ്ലര്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ഡേറ്റാ അപ്‌ലോഡ് ചെയ്യുന്നതു തടയണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ഹരജിയില്‍ പറയുന്നു. 
നിയമ സാധുതയും അനുമതിയുമില്ലാതെ ഡേറ്റ ശേഖരിക്കപ്പെട്ട വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം ഐ.ടി.സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരില്‍നിന്നു ഈടാക്കണം.
രോഗികളുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും ഡേറ്റാ അപ്‌ലോഡ് ചെയ്യുന്ന നടപടി ഹരജി തീര്‍പ്പാക്കുന്നതുവരെ തടയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി 24നു കോടതി പരിഗണിക്കും. അഭിഭാഷകരായ ടി ആസഫലി, സി റഷീദ്, വി.എസ് ചന്ദ്രശേഖരന്‍, വൈ ലാലിസ എന്നിവര്‍ മുഖേനയാണ് ചെന്നിത്തല ഹരജി സമര്‍പ്പിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിത റെയില്‍യാത്രയുടെ പുതിയ അധ്യായം; അഞ്ചു രൂപനിരക്കില്‍ ഇനി ട്രെയില്‍ യാത്ര

National
  •  9 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  9 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  9 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  9 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  9 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  9 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  9 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  9 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  9 days ago