HOME
DETAILS
MAL
അതിര്‍ത്തിയില്‍ ചരക്കുവാഹനങ്ങളും കണ്ടെയ്നര്‍ ലോറികളും പരിശോധിക്കും
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: കേരളത്തിനുള്ളിലേക്കും പുറത്തേക്കുമുള്ള അനധികൃത യാത്ര തടയുന്നതിന് സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധനയും പൊലിസ് പട്രോളിങ്ങും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചരക്കുവാഹനങ്ങളും കണ്ടെയ്നര്‍ ലോറികളും വിശദമായി പരിശോധിക്കും. ഊടുവഴികളിലൂടെയുള്ള യാത്ര തടയുന്നതിന് ബൈക്ക് പട്രോളിങ് ഏര്‍പ്പെടുത്തും. അതിര്‍ത്തിയിലെ പ്രധാന റോഡുകളില്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും 24 മണിക്കൂറും മൊബൈല്‍ പട്രോളിങ് യൂനിറ്റുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. പ്രദേശവാസികളല്ലാത്ത ആരെയും അതിര്‍ത്തിപ്രദേശങ്ങളില്‍ അനുവദിക്കില്ലെന്നും അങ്ങനെയുള്ളവരെ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."