പിണറായിക്ക് ലാവ്ലിന് ബാധ: അഴിമതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിഷയത്തില്‍ യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും ഒരു മറുപടിയും മുഖ്യമന്ത്രിയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് യു.ഡി.എഫിന്റെ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുമ്പോഴും അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പ്രിംക്ലര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച കാര്യങ്ങള്‍ക്കല്ല മറിച്ച് അനുബന്ധ കാര്യങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറയുന്നത്. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നും വരുന്നത് നിലവിളി ശബ്ദമാണ്. തന്റെ ആരോപണങ്ങളെ ഇടതുമുന്നണിയോ സി.പി.എം സംസ്ഥാന നേതൃത്വമോ തള്ളിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സി.പി.എം വിഭാഗീയത കുത്തിപ്പൊക്കി രക്തസാക്ഷി ചമയാനാണ് പിണറായിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. ലാവ്ലിന് ബാധയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എം.എന്‍ സ്മാരകത്തില്‍ പോയി ഐ.ടി സെക്രട്ടറി സ്പ്രിംക്ലര്‍ കരാര്‍ വിശദീകരിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറയണം. ഐ.എ.എസുകാരനെ പാര്‍ട്ടി ഓഫിസിലേക്ക് വിട്ട് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."