സംസ്ഥാനത്ത് ഇന്നും പത്തുപേര്‍ക്ക് കൊവിഡ്: എട്ടുപേര്‍ക്കു രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തുപേര്‍ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. നാലുപേര്‍ ഇടുക്കി ജില്ലയിലും കോഴിക്കോട്ടും കോട്ടയത്തും രണ്ടുപേരും തിരുവന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ബാധിതരില്‍ നാലുപേര്‍ അന്യ സംസ്ഥാനത്തുനിന്നും വന്നവരാണ്. അതേസമയം ഇന്ന് എട്ടുപേര്‍ രോഗി മുക്തി നേടി. ഇതില്‍ ആറുപേരും കാസര്‍കോടാണ്. നാല് ജില്ലകള്‍ റെഡ് സോണില്‍ തുടരും. പത്തു ജില്ലകള്‍ ഓറഞ്ച് സോണിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. മൂന്നാം ഘട്ടത്തില്‍ കണക്കുകൂട്ടിയതുപോലെ രോഗവ്യാപനം ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്. സാമൂഹിക വ്യാപനവും ഉണ്ടായിട്ടില്ല.
മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തരുമാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇന്ന് രോഗം സ്ഥിരീകരിച്ച പത്തുപേരില്‍ നാലുപേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ വിദേശത്തുനിന്നുവന്നവരാണ്. നാലുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 129 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 23,976 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 23,439 പേര്‍ വീടുകളിലും 437 ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 21, 334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 20,326 എണ്ണം നെഗറ്റീവായി.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരും. കണ്ണൂരില്‍ നിരീക്ഷണത്തില്‍ 2592 പേര്‍ ഉണ്ട്. കാസര്‍കോട് 3126 പേര്‍ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് 2770, മലപ്പുറം 2465 എന്നിങ്ങനെയും ആള്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഈ നാലു ജില്ലകള്‍ ഒഴികെയുള്ള 10 ജില്ലകളും ഓറഞ്ച് സോണിലാകും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും ഇപ്പോഴുള്ള പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
ഹോട്ട് സ്‌പോട്ടുകള്‍ അതത് ജില്ലാ ഭരണകൂടം തീരുമാനിക്കും. ഓറഞ്ച് സോണിലെ ഹോട്ട് സ്‌പോട്ടുകള്‍ അടച്ചിടും. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം വേണം.പ്രത്യേക പാസുള്ളവര്‍ മാത്രം അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തിയാല്‍ മതി. സംസ്ഥാനത്ത് തൊഴിലുറപ്പു ജോലി തുടരാം. അഞ്ചുപേരടങ്ങുന്ന സംഘത്തിനു ജോലി ചെയ്യാം. അറുപതു വയസിനു മുകളിലുള്ളവരെ മെയ് മൂന്നുവരെ ഒഴിവാക്കണം. ബി.എച്ച്.എല്‍ കൊറിയര്‍ കമ്പനി വഴി പ്രവാസികള്‍ക്കിടയിലെ രോഗികള്‍ക്ക് മരുന്നുകള്‍ എത്തിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ നിര്‍മാണ സാമഗ്രികള്‍ ലഭ്യമാക്കും. ക്വാറികള്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. സിമന്റു കടകള്‍ തുറക്കും. ക്രിസ്ത്യന്‍ പള്ളികളിലെ വിവാഹങ്ങള്‍ നടത്താം. 20 പേരില്‍ കൂടുതല്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന നിബന്ധനയോടെയാകും ഇതിനു അനുമതി നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."