ഡല്‍ഹി ആശുപത്രിക്കെതിരേ പരാതിയുമായി കൊവിഡ് രോഗി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് ചകിത്സ നിഷേധിച്ചതായി പരാതി.
കൊവിഡ് സ്ഥിരീകരിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് ഡല്‍ഹി ലോക് നായക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്. ചൂരിവാലന് നിവാസിയായ നസീമിനും മൂന്ന് ബന്ധുക്കള്‍ക്കുമാണ് ആശുപത്രിയില്‍ എത്തിയെങ്കിലും ചികിത്സ ലഭിക്കാതിരുന്നത്. തന്റെ വീട്ടില്‍ ഏഴു പേര് രോഗബാധിതരാണെന്ന് നസീം പറഞ്ഞു. ഒരു സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് നസീമിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നസീം ഉള്‍പ്പടെയുള്ള നാലു പേര് ആശുപത്രിയില്‍ എത്തുകയായിരുന്നു. തന്റെ മകനും അനന്തരവനും സഹോദരനുമൊപ്പമാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അവിടെ തങ്ങളെ അഡ്മിറ്റ് ചെയ്തില്ല. അവര്‍ തങ്ങളെ ചെവിക്കൊണ്ടില്ലെന്നും നസീം പറഞ്ഞു. ആശുപത്രിക്ക് പുറത്ത് കാത്തു നില്‍ക്കുകയായിരുന്ന തങ്ങള്‍ പൊലിസിലും വിവരം അറിയിച്ചു. തങ്ങള്‍ വീട്ടില്‍ നിന്ന് നടന്നാണ് ഇവിടം വരെ എത്തിയത്.
വീട്ടിലുള്ളവരെയും ചികിത്സയ്ക്കായി ഇങ്ങോട്ട് കൊണ്ട് വരണം. ഇതില്‍ രണ്ട് മാസം പ്രായമുള്ള കുട്ടിയുമുണ്ട്. എന്നാല്‍ ആരും തങ്ങളെ സഹായിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."