പ്രവാസികള്‍ക്ക് നാട്ടില്‍നിന്ന് മരുന്നെത്തിക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നാട്ടില്‍നിന്ന് മരുന്നെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. മരുന്നുകള്‍ എത്തിക്കാന്‍ നോര്‍ക്കയെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ചുളള ഉത്തരവ് പുറത്തിറങ്ങി.
വിദേശത്തേക്ക് അയക്കേണ്ട മരുന്നുകള്‍ പ്രവാസികളുടെ ബന്ധുക്കള്‍ക്ക് റവന്യു വകുപ്പിലോ, ജില്ലാ മെഡിക്കല്‍ ഓഫിസിലോ, പൊലിസിലോ എല്‍പ്പിക്കാവുന്നതാണ്. ഇതിന് മുന്‍പായി കൊച്ചിയിലുള്ള കസ്റ്റംസ് ഡ്രഗ്സ് ഇന്‍സ്പെക്ടറില്‍ നിന്നും രേഖകള്‍ സമര്‍പ്പിച്ച് എന്‍.ഒ.സി വാങ്ങണം. ഈ മരുന്നുകള്‍ ശേഖരിച്ച് നോര്‍ക്ക കാര്‍ഗോ വഴി ബന്ധപ്പെട്ട പ്രവാസിക്ക് ലഭ്യമാക്കും.
കാര്‍ഗോ വഴി വിദേശ രാജ്യങ്ങളില്എത്തുന്ന മരുന്ന് വിമാനത്താവളത്തില്‍ നിന്ന് പ്രവാസി തന്നെ കൈപ്പറ്റണം. മരുന്നുകള്‍ അയക്കുന്നതിനുള്ള ചിലവ് അതത് വ്യക്തികള്‍ തന്നെ വഹിക്കണം.
മരുന്നു വിതരണം നടത്താമെന്ന് അറിയിച്ച് ഡി.എച്ച്.എല്‍ കൊറിയര്‍ കംപനി നോര്‍ക്കയെ സമീപിച്ചിട്ടുണ്ട്.
മരുന്നുകളും ബില്ലും കൊച്ചിയിലെ ഓഫിസിലെത്തിച്ചാല്‍ ഡോര്‍ ടു ഡോര്‍ ഡെലിവറിയായി ഡി.എച്ച്.എല്‍ മരുന്നു വിതരണം നടത്തും. റെഡ് സോണ്‍ ഒഴികെയുള്ള ജില്ലകളില്‍ കംപനി രണ്ടു ദിവസത്തിനുള്ളില്‍ ഓഫിസ് തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."